4
മൊഗ്രാല്‍ പുത്തൂര്‍ – സന്ദേശം ഗ്രന്ഥാലയത്തിന്റെ യും സന്ദേശം ബാലവേദിയുടെയും നേതൃത്ത്വത്തില്‍ ചൗക്കി സന്ദേശം ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ ക്രിസ്മസ് ആഘോഷിച്ചു. താലൂക്ക് ലൈബ്രറി കൗണ്‍സില്‍ അംഗം എം.പി. ജില്‍ ജില്‍ കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ രശ്മി അധ്യക്ഷത വഹിച്ചു. സന്ദേശം ഗ്രന്ഥാലയം സെക്രട്ടറി എസ്.എച്ച്. ഹമീദ്. സന്ദേശം സംഘടനാ സെക്രട്ടറി സലീം സന്ദേശം, ഷീബാ ജില്‍ജില്‍.അനിത ടീച്ചര്‍ എന്നിവര്‍ പ്രസംഗിച്ചു. വിദ്യാര്‍ത്ഥികളുടെ കലാപരിപാടികള്‍ ഉണ്ടായിരുന്നു. ക്രിസ്മസ്ഗാനങ്ങള്‍ആലപിച്ചു.