ചന്തേര ഓട്ടിസം സെന്ററിലെ പ്രതിഭകളെ അനുമോദിച്ചു തൃക്കരിപ്പൂര്‍

: സമഗ്ര ശിക്ഷ കേരള കാസര്‍ഗോഡ് ബി ആര്‍ സി ചെറുവത്തൂരിന്റെ ആഭിമുഖ്യത്തില്‍ ഓട്ടിസം സെന്ററിലെ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ വിജയം കൈവരിച്ച കുട്ടികളുടെ അനുമോദനവും, രക്ഷിതാക്കളുടെയും കുട്ടികളുടെയും ഏകദിന ക്യാമ്പും സംഘടിപ്പിച്ചു.
ചടങ്ങില്‍ കാസര്‍ഗോഡ് ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ മനു എം ഉദ്ഘാടനം ചെയ്തു സംസാരിച്ചു. ചെറുവത്തൂര്‍ ബി ആര്‍ സി, ബി പി സി സുബ്രഹ്‌മണ്യന്‍ വി വി അധ്യക്ഷത വഹിച്ചു സംസാരിച്ചു. ചെറുവത്തൂര്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ രമേശന്‍ പുന്നത്തിരിയന്‍ മുഖ്യാതിഥി ആയിരുന്നു. ജി യു പി എസ് ചന്തേര ഹെഡ്മാസ്റ്റര്‍ സന്തോഷ് കുമാര്‍. കെ, ജി യു പി എസ് ചന്തേര സ്റ്റാഫ് സെക്രട്ടറി രജനി എ വി, ബി ആര്‍ സി ട്രെയിനര്‍ സതീശന്‍ യു എന്നിവര്‍ പരിപാടിയില്‍ ആശംസ അര്‍പ്പിച്ചു സംസാരിച്ചു. പ്രസിഡണ്ട് നാരായണന്‍ എം സ്വാഗതവും സ്‌പെഷ്യല്‍ എജുക്കറേറ്റര്‍ ശ്രുതി. എം പി നന്ദിയും അറിയിച്ചു. ബി ആര്‍ സി യിലെ സ്‌പെഷ്യലിസ്റ്റ് അധ്യാപകരായ രാധ, ബിന്ദു, സന്ധ്യ, ഉഷ എന്നിവരുടെ നേതൃത്വത്തില്‍ രക്ഷിതാക്കള്‍ക്ക് ചവിട്ടി നിര്‍മ്മാണവും കുട്ടികള്‍ക്ക് പൂക്കള്‍ ഉണ്ടാക്കുന്ന പരിശീലനവും നടന്നു. പരിപാടിയില്‍ ബി ആര്‍ സി സ്‌പെഷ്യലിസ്റ്റ് അധ്യാപകര്‍, സ്‌പെഷ്യല്‍ എഡ്യൂക്കേറ്റേര്‍സ്, സി ആര്‍ സി കോഡിനേറ്റേര്‍സ്, ഓട്ടിസം സെന്ററില്‍ കുട്ടികളും രക്ഷിതാക്കളും പങ്കെടുത്തു.

Scroll to Top