മൊഗ്രാല്‍ അംഗന്‍വാടിയില്‍ പ്രവേശനോത്സവം സംഘടിപ്പിച്ചു.

മൊഗ്രാല്‍.കുമ്പള ഗ്രാമപഞ്ചായത്ത് പതിനഞ്ചാം വാര്‍ഡ് മൊഗ്രാല്‍ ടൗണ്‍ അംഗന്‍വാടിയില്‍ പ്രവേശനോത്സവം സംഘടിപ്പിച്ചു. കുമ്പള ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബല്‍ക്കീസ് എം ഗഫാര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. അംഗന്‍വാടി വര്‍ക്കര്‍ യശോദ അധ്യക്ഷത വഹിച്ചു.വാര്‍ഡ് മെമ്പര്‍ ജമീല-ഹസ്സന്‍ ആരോഗ്യ ബോധവല്‍ക്കരണ സന്ദേശം നല്‍കി.

പ്രവേശനോത്സവത്തിന്റെ ഭാഗമായി കുട്ടികള്‍ക്ക് പഠനോപകരണ വിതരണം മധുര പലഹാര വിതരണം വിവിധ കലാപരിപാടികള്‍ എന്നിവ നടന്നു.എ എല്‍ എം സി അംഗങ്ങളായ മുഹമ്മദ് അബ്‌ക്കോ,എം എ മൂസ,എം നഫീസ, അംഗന്‍വാടി വര്‍ക്കര്‍ കമലാക്ഷി, രക്ഷിതാക്കളായ സുഹ്‌റ ആയിഷ,നബീസ, സിദ്ദീഖ്, ദുഹ്വാ,സഫിയ, റൈഹാന, ഖൈറുന്നിസ,സുമയ്യ,ശബാന ബാനു എസ് കെ,നസീബ എന്നിവര്‍ സംബന്ധിച്ചു. ആശാവര്‍ക്കര്‍ ഖൈറുനിസാ ബി എ നന്ദി പറഞ്ഞു.

ഫോട്ടോ:മൊഗ്രാല്‍ അംഗന്‍വാടി പ്രവേശനോത്സവത്തിന്റെ ഭാഗമായി കുമ്പള ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബല്‍ക്കീസ് എം ഗഫാര്‍ പഠനോപകരണം വിതരണം ചെയ്യുന്നു.

Scroll to Top