ആസാദ് നഗര്‍ അംഗന്‍വാടിയില്‍ പ്രവേശനോത്സവം സംഘടിപ്പിച്ചു

മൊഗ്രാല്‍ പുത്തൂര്‍ ആസാദ് നഗര്‍ അംഗന്‍വാടിയില്‍ പ്രവേശനോത്സവം വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു. ചടങ്ങില്‍ അംഗന്‍വാടിയില്‍ ഏകദേശം 20 വര്‍ഷമായി ടീച്ചറായി സേവനമനുഷ്ഠിക്കുന്ന ജയശ്രീയെയും ഹെല്‍പ്പറായി സേവനം ചെയ്യുന്ന സുജാദയെയും ആസാദ് സ്‌പോര്‍ട്ടിംഗ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ ആദരിച്ചു. ക്ലബ് പ്രസിഡന്റ് സിറാജും സെക്രട്ടറി ഇന്‍തിയാസും ചേര്‍ന്ന് ഉപഹാരം കൈമാറി.

അതോടൊപ്പം, ആസാദ് സ്‌പോര്‍ട്ടിംഗ് ക്ലബ് കുരുന്നുകള്‍ക്കായി ഒരുക്കിയ പഠനോപകരണങ്ങളുടെ വിതരണം മൊഗ്രാല്‍ പുത്തൂര്‍ ഗ്രാമപഞ്ചായത്ത് അംഗം സമീര്‍ നിര്‍വഹിച്ചു.

ചടങ്ങില്‍ സമദ്, നിഷാദ്, ഷെഫിക്ക്, സംസീര്‍, സിഹാബ്, ഫൈസല്‍, സഫ്വാന്‍ എന്നിവര്‍ സംബന്ധിച്ചു.

Scroll to Top