അംബിക എഎല്‍പി സ്‌കൂള്‍ ഉദുമ പടിഞ്ഞാര്‍ പ്രവേശനോത്സവം

ഉദുമ പടിഞ്ഞാര്‍ അംബിക എഎല്‍പി സ്‌കൂളില്‍ നടന്ന പ്രവേശനോത്സവം ഉദുമ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി വി രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് വിനോദ് കെ അധ്യക്ഷത വഹിച്ചു. പാലക്കുന്ന് കഴകം ശ്രീ ഭഗവതി ക്ഷേത്ര ഭരണസമിതി പ്രസിഡന്റ് അഡ്വ. കെ. ബാലകൃഷ്ണന്‍ മുഖ്യാതിഥിയായി. കണ്ണൂര്‍ യൂണിവേഴ്‌സിറ്റി ബിഎസ്സി സ്റ്റാറ്റിസ്റ്റിക്‌സില്‍ മൂന്നാം റാങ്ക് നേടിയ അഗിന വേലായുധനെയും 2025-26 വര്‍ഷത്തെ എല്‍എസ്എസ് വിജയികളെയും സ്‌കൂള്‍ മാനേജ്മെന്റ് കമ്മിറ്റി ചെയര്‍മാന്‍ ഉദയമംഗലം സുകുമാരന്‍ അനുമോദിച്ചു. പുതുതായി പ്രവേശനം നേടിയ മുഴുവന്‍ കുട്ടികള്‍ക്കും സ്‌കൂള്‍ മാനേജ്മെന്റ് കമ്മിറ്റി ബാഗും സുനില്‍കുമാര്‍ എം സി വകയായി കുടയും വിതരണം ചെയ്തു. ഉദുമ ഗ്രാമ പഞ്ചായത്തംഗങ്ങളായ വേണു സി കെ, മൈമൂന കൊപ്പല്‍, അനീസ് കെ വി, പാലക്കുന്ന് കഴകം ശ്രീ ഭഗവതി ക്ഷേത്ര ഭരണസമിതി പ്രസിഡന്റ് കെ വി അപ്പു, മുന്‍ പ്രധാനാധ്യാപകരായ കെ വി കുഞ്ഞിക്കോരന്‍, കെ രമണി, ഒദവത്ത് ചൂളിയാര്‍ ഭഗവതി ക്ഷേത്രം സെക്രട്ടറി ശിവപ്രസാദ്, സ്‌കൂള്‍ മാനേജ്മെന്റ് കമ്മിറ്റി കണ്‍വീനര്‍ എച്ച് ഹരിഹരന്‍, പൂര്‍വ്വ വിദ്യാര്‍ഥി കൂട്ടായ്മ പ്രസിഡന്റ് രമേശ് കുമാര്‍ കൊപ്പല്‍, മദര്‍ പിടിഎ വൈസ് പ്രസിഡന്റ് രേഷ്മ രാജേന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. പ്രധാനാധ്യാപിക സവിത കെ പി സ്വാഗതവും സീനിയര്‍ അസിസ്റ്റന്റ് രമാവതി കെ വി നന്ദിയും പറഞ്ഞു. കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും പായസവിതരണം നടത്തി.

Scroll to Top