എസ് എസ് എഫ് ബദിയടുക്ക ഡിവിഷന്‍ സാഹിത്യോത്സവിന് കന്യപ്പാടിയില്‍ പ്രൗഢ സമാപനം – നെല്ലിക്കട്ട സെക്ടര്‍ ജേതാക്കള്‍.

കന്യപ്പാടി – മുപ്പത്തിമൂന്നാമത് എഡിഷന്‍ ബദിയടുക്ക ഡിവിഷന്‍ സാഹിത്യോത്സവ് രണ്ട് ദിനങ്ങളിലായി കന്യപ്പാടി ടൗണില്‍ സംഘടിപ്പിച്ചു. 150 ലധികം കലാമത്സരങ്ങളില്‍ 54 യൂണിറ്റുകളില്‍ നിന്നായി തെരഞ്ഞെടുക്കപ്പെട്ട അഞ്ഞൂറിലധികം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. 728 പോയിന്റുകള്‍ നേടി നെല്ലിക്കട്ട സെക്ടര്‍ ജേതാക്കളായി. 558 പോയിന്റുകള്‍ നേടിയ കുമ്പടാജെ, 519 പോയിന്റുകള്‍ നേടിയ നാരമ്പാടി യഥാക്രമം രണ്ട് മൂന്ന് സ്ഥാനങ്ങള്‍ നേടി. നാരമ്പാടി സെക്ടറിലെ ഇസ്മായില്‍ ഫാസിനെ വോക്കല്‍ ഓഫ് ദി ഫെസ്റ്റ് ആയും നെല്ലിക്കട്ട സെക്ടറിലെ നഈമയെ പെന്‍ ഓഫ് ദി ഫെസ്റ്റ് ആയും തെരഞ്ഞെടുത്തു. സാഹിത്യ സംഗമം, പ്രസ്ഥാനിക സംഗമം, സാഹിത്യ സംവാദം, പ്രമേയ ചര്‍ച്ചകള്‍ തുടങ്ങി വിവിധങ്ങളായ അനുബന്ധ പരിപാടികളും നടന്നു. കേരള മുസ്ലിം ജമാഅത്ത് സോണ്‍ പ്രസിഡന്റ് അബൂബക്കര്‍ സഅദി നെക്രാജെ പെരടാല മക്കാം സിയാറത്തിന് നേതൃത്വം നല്‍കി. സ്വാഗത സംഘം ചെയര്‍മാന്‍ അഷ്റഫ് നീര്‍ച്ചാല്‍ പതാക ഉയര്‍ത്തി. കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ഉപാദ്ധ്യക്ഷന്‍ ബി എസ് അബ്ദുല്ല കുഞ്ഞി ഫൈസി ഉദ്ഘാടനം ചെയ്തു. ജില്ലയിലെ പ്രശസ്ത ചെറുകഥാകൃത്ത് അര്‍ജുന്‍ കെ വി സാഹിത്യ സംഗമം ഉദ്ഘാടനം ചെയ്തു. കാസര്‍കോട് മണ്ഡലം എം എല്‍ എ മാഹിന്‍ കല്ലട്ര മുഖ്യാഥിതിയായി. എസ് എസ് എഫ് നാഷണല്‍ സെക്രട്ടറിയേറ്റ് അംഗം ഫിര്‍ദൗസ് സഖാഫി കടവത്തൂര്‍ പ്രമേയ പ്രഭാഷണം നടത്തി. കേരള മുസ്ലിം ജമാഅത് ജില്ലാ ഉപാദ്ധ്യക്ഷന്‍ സയ്യിദ് പഞ്ചിക്കല്‍ തങ്ങള്‍ പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി. എസ് എസ് എഫ് ജില്ലാ പ്രസിഡന്റ് റഹീസ് മുഈനി സന്ദേശ പ്രഭാഷണം നടത്തി. എ കെ സഖാഫി കന്യാന, കാദര്‍ അമാനി പൈക്ക,ഖാദര്‍ സഖാഫി നാരമ്പാടി റസാഖ് സഅദി കൊല്യം, അബൂബക്കര്‍ കാമില്‍ സഖാഫി, ഇബ്രാഹിം ദാരിമി, ഇബ്രാഹിം മുസ്ലിയാര്‍,മുഹമ്മദ് ബദ്രിയ, മുഹമ്മദ് ബോംബെ, റഹീം ബദ്രിയ, ഇബ്രാഹിം ഉസ്താദ് ഹോട്ടല്‍, സുബൈര്‍ ഗോളിയടുക്ക, സുബൈര്‍ ബാപ്പാലിപ്പൊനം,മാഹിന്‍ കെളോട്ട്, ശംഷാദ് ഹിമമി, അല്‍ത്താഫ് ഏണിയാടി, റംഷാദ് ഹിമമി, സവാദ് കൊല്യം, ഇല്യാസ് ഹിമമി, സിദ്ധീഖ് നീര്‍ച്ചാല്‍ സംസാരിച്ചു.

Scroll to Top