പെരുമ്പള ഗവ എല്‍. പി സ്‌കൂളിലെ 2026 – 27 അധ്യയന വര്‍ഷത്തെ പ്രവേശനോത്സവം വാര്‍ഡ് മെമ്പര്‍ ശ്രീമതി രമ മുരളീധരന്‍ ഉദ്ഘാടനം ചെയ്തു

പ്രവേശനോത്സവം
പെരുമ്പള ഗവ എല്‍. പി സ്‌കൂളിലെ 2026 – 27 അധ്യയന വര്‍ഷത്തെ പ്രവേശനോത്സവം വാര്‍ഡ് മെമ്പര്‍ ശ്രീമതി രമ മുരളീധരന്‍ ഉദ്ഘാടനം ചെയ്തു . പി.ടി.എ പ്രസിഡണ്ട് ശ്രീ മുഹമ്മദ് റിഫാസ് അധ്യക്ഷത വഹിച്ചു . പ്രി- പ്രൈമറി, ഒന്ന് ക്ലാസുകളിലെ കുട്ടികള്‍ക്ക് വാട്ടര്‍ അതോറിറ്റി എംപ്ലോയീസ് യൂണിയന്റെ വകയായുള്ള ബാഗ് വിതരണത്തിന്റെ ഉദ്ഘാടനംCITU ഉദുമ ഏരിയ സെക്രട്ടറി ശ്രീ ഇ മനോജ് കുമാര്‍ നിര്‍വഹിച്ചു. പെരുമ്പള സര്‍വീസ് സഹകരണ ബാങ്ക് കുട്ടികള്‍ക്ക് നല്‍കുന്ന നോട്ടു പുസ്തകങ്ങളുടെ വിതരണം ബാങ്ക് പ്രസിഡണ്ട് ശ്രീ ബാലന്‍ പണിക്കര്‍ ഉദ്ഘാടനം ചെയ്തു. പാസ്‌ക് ക്ലബ്ബ് ഭാരവാഹി ശ്രീ ഹമീദ് കുതിരില്‍ യൂത്ത് ക്ലബ്ബ് വൈസ് പ്രസിഡന്റ് ശ്രീ അനീഷ് , ഇ .എം എസ് വായനശാല സെക്രട്ടറി ശ്രീ മണികണ്ഠന്‍ എന്നിവര്‍ കുട്ടികള്‍ക്ക് കുടകള്‍ വിതരണം ചെയ്തു. വാട്ടര്‍ അതോറിറ്റി എംപ്ലോയ് സ് യൂണിയന്‍ ഭാരവാഹി ശ്രീ വിനോദ്, മുന്‍ അധ്യപകന്‍ ശ്രീ ബാലകൃഷ്ണന്‍ മാസ്റ്റര്‍, മുന്‍ ഹെഡ് മിസ്ട്രസ് ശ്രീമതി ഗീത ടീച്ചര്‍ വികസന സമിതി കണ്‍വീനര്‍ ശ്രീ മുഹമ്മദ് കുഞ്ഞി കുതിരില്‍.എസ് എം സി ചെയര്‍മാന്‍ ശ്രീ സതീശന്‍ എം.മദര്‍ പി .ടി എ പ്രസിഡണ്ട് ശ്രീമതി സബിത ബി.എസ് പിടിഎ വൈസ് പ്രസിഡണ്ട് സദന്‍ എസ് എം സി വൈസ് ചെയര്‍മാന്‍ നാഗേഷ് മദര്‍ പി ടി എ വൈസ് പ്രസിഡണ്ട് മിഥുന എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു . ഹെഡ് മിസ്ട്രസ് ശ്രീമതി വിനീത വി.വി. സ്വാഗതവും, സീനിയര്‍ അധ്യാപിക ശ്രീമതി ദേവു തമ്പി നന്ദിയും പ്രകാശിപ്പിച്ചു .

Scroll to Top