മൊഗ്രാല്‍.2026-27 വര്‍ഷത്തെ മൊഗ്രാല്‍ വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്രവേശനോത്സവത്തില്‍ നവാഗതര്‍ക്ക് പായസം വിളമ്പി സ്വീകരിച്ചു മൊഗ്രാല്‍ ഗ്രീന്‍ സ്റ്റാര്‍ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ് പ്രവര്‍ത്തകര്‍.
സ്‌കൂള്‍ മുറ്റത്ത് ഇതിനായി സംവിധാനമൊരുക്കിയാണ് നവാഗതരായ വിദ്യാര്‍ത്ഥികള്‍ക്കും, ആയിരത്തോളം വരുന്ന മറ്റു കുട്ടികള്‍ക്കും, അധ്യാപകര്‍ക്കും, രക്ഷിതാക്കള്‍ക്കും ക്കുമാണ് പായസം നല്‍കിയത്.മുസ്ലിം ലീഗ് കുമ്പള പഞ്ചായത്ത് പ്രസിഡന്റ് ബി എന്‍ മുഹമ്മദലി ചടങ്ങ് ഉത്ഘാടനം ചെയ്തു.
ഗ്രീന്‍സ്റ്റാര്‍ മൊഗ്രാല്‍ രക്ഷാധികാരി എം ജി റഹ്‌മാന്‍,ടി എം ശുഹൈബ്,മുസ്ലിം ലീഗ് വാര്‍ഡ് കമ്മിറ്റി പ്രസിഡണ്ട് ടി കെ ജാഫര്‍,ഗ്രീന്‍സ്റ്റാര്‍ പ്രസിഡന്റ് മഖ്ദൂം,സെക്രട്ടറി മാരായ അര്‍ഷാദ് ഹൂബ്ലി,നൗഷാദ് കോട്ട,ട്രഷറര്‍ മുജീബ് പേരാല്‍,
ഗ്രീന്‍സ്റ്റാര്‍ മൊഗ്രാല്‍ ദുബായ് കമ്മിറ്റി അംഗം അനീസ് ടി പി, ഗ്രീന്‍സ്റ്റാര്‍ മൊഗ്രാലിന്റെ ഖത്തര്‍ കമ്മിറ്റി അംഗം ഫാറൂഖ് ഖത്തര്‍,അലി കടവത്ത്,ജബ്ബാര്‍ വിപി,അബ്ദുള്ള ഗ്രീന്‍പീസ്,മമ്മൂട്ടി എസ്ടിയു,ഉമ്പായി കൊപ്പളം
എന്നിവര്‍ സംബന്ധിച്ചു.
ഫോട്ടോ:മൊഗ്രാല്‍ വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്രവേശനോത്സവത്തില്‍ നവാഗതര്‍ക്ക് പായസം നല്‍കി സ്വീകരിക്കുന്ന മൊഗ്രാല്‍ ഗ്രീന്‍ സ്റ്റാര്‍ ക്ലബ് പ്രവര്‍ത്തകര്‍.




