പട്ടുവം കുന്നരു സ്വദേശി മുജീബ് റഹ്‌മാന്‍ (33) കര്‍ണ്ണാടക കോടേഗര സ്വദേശിനി മൈനാസ് മുഷ്‌കാന്‍ ( 23 ) എന്നിവരാണ്തളിപ്പറമ്പ് എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ ജെ ജോസഫിന്റെ നേതൃത്വത്തില്‍ പിടികൂടിയത്. ജോയിന്റ് എക്‌സൈസ് കമ്മീഷണര്‍ സ്‌ക്വാഡ് അംഗം പി വി ശ്രീകുമാര്‍ നല്‍കിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ തളിപ്പറമ്പ് എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ ജോസഫ് .ജെ യുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് 2.1 ഗ്രാം എംഡി എം എ യുമായി പട്ടുവം കുന്നരു സ്വദേശി മുജീബ് റഹ്‌മാന്‍ കര്‍ണ്ണാടക കോടേഗര സ്വദേശിനി മൈനാസ് മുഷ്‌കാന്‍ എന്നിവരെ പിടികൂടിയത്. മാരകമായ എം.ഡി .എം. എ വിതരണ ശൃംഖലയിലെ പ്രധാന കണ്ണികളാണ് ഇവരെന്ന് എക്‌സൈസ് സംഘം പറഞ്ഞു. അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഗ്രേഡ് അസീസ്., വി വി ബിജു ,പ്രിവന്റീവ് ഓഫീസര്‍ ഗ്രേഡ് ഉല്ലാസ് ജോസ്, ടി വി വിജിത്ത് , സിവില്‍ എക്‌സൈസ് ഓഫീസര്‍ എം കലേഷ് , വനിത സിവില്‍ എക്‌സൈസ് ഓഫീസര്‍ എന്‍ സുജിത. സിവില്‍ എക്‌സൈസ് ഓഫീസര്‍ ഡ്രൈവര്‍ എം പ്രകാശന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ തളിപ്പറമ്പിലെ ഹോട്ടല്‍ റൂമില്‍ വച്ച് പിടികൂടിയത് . പ്രതികളെ തളിപ്പറമ്പ് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി.
തളിപ്പറമ്പില്‍ എക്സൈസിന്റെ മയക്കുമരുന്ന് വേട്ട ; 2.1 ഗ്രാം എംഡി എം എയുമായി യുവതിയും, യുവാവും പിടിയില്‍




