കാസര്‍കോട്: ഗവണ്മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയുടെ വകയായി ക്ലാസ്സ് മുറികളിലേക്കാവശ്യമായ അഗ്‌നിശമനോപകരണങ്ങള്‍ സമ്മാനിച്ചു. ഒ.എസ്.എ സെക്രട്ടറി ഷാഫി എ.നെല്ലിക്കുന്ന് പ്രധാനാധ്യാപിക ഉഷ ടീച്ചര്‍ക്ക് ഉപകരണങ്ങള്‍ കൈമാറി.
ജില്ലാ പോലീസ് ചീഫ് വിജയ് ഭാരത് റെഡ്ഡി, എ.എസ്.പി അച്യുത് അശോക്, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ബിനു, ഒ.എസ്.എ ട്രഷറര്‍ സി.കെ അബ്ദുല്ല ചെര്‍ക്കള, ഹാരിസ് പൂരണം, കെ. ബാലകൃഷ്ണന്‍, മുനീര്‍ മാസ്റ്റര്‍, ഷാഫി അണങ്കൂര്‍ സംബന്ധിച്ചു.




