ഭാര്യയെ സ്‌കൂളിലേക്കു പോകാന്‍ ബസില്‍ കയറ്റിവിട്ടശേഷം വീട്ടില്‍ തിരിച്ചെത്തിയ ഭര്‍ത്താവ് തൂങ്ങി മരിച്ചു.

അധ്യാപികയായ ഭാര്യയെ സ്‌കൂളിലേക്കു പോകാന്‍ ബസില്‍ കയറ്റിവിട്ടശേഷം വീട്ടില്‍ തിരിച്ചെത്തിയ ഭര്‍ത്താവ് തൂങ്ങി മരിച്ചു.പനത്തടിയിലെ ശങ്കര്‍ ബേക്കറി ആന്‍ഡ് കൂള്‍ബാര്‍ ഉടമയും പൊതുപ്രവര്‍ത്തകനുമായ തച്ചറക്കടവിലെ കെ.എന്‍. വേണുവാണ് (52) മരിച്ചത്. ഇന്ന് രാവിലെ ഭാര്യയെ വീട്ടില്‍നിന്നു കാറില്‍ പനത്തടി ബസ് സ്റ്റോപ്പിലെത്തിച്ചശേഷമാണ് വീട്ടിലേക്ക് മടങ്ങിയെത്തിയത്. വീടിന്റെ ഒന്നാം നിലയിലേക്കു പോയ വേണുവിനെ കാണാതെ വന്നതോടെ മകള്‍ ചെന്നു നോക്കിയപ്പോഴാണ് കിടപ്പുമുറിയില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. അയല്‍വാസികളുടെ സഹായത്തോടെ ഉടന്‍ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. പനത്തടി വ്യാപാരി വ്യവസായി ഏകോപന സമിതി മുന്‍ യൂണിറ്റ് പ്രസിഡന്റ്, ബളാന്തോട് സ്‌കൂള്‍ മുന്‍ പിടിഎ പ്രസിഡന്റ്, കോളിച്ചാല്‍ ലയണ്‍സ് ക്ലബ് ഭാരവാഹി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. കാഞ്ഞങ്ങാട് അജാനൂര്‍ ഇഖ്ബാല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപിക സരിതയാണ് ഭാര്യ. മക്കള്‍: ശങ്കര്‍, അഞ്ജന.

Scroll to Top