പുത്തന്‍ പ്രതീക്ഷകളുമായി വിദ്യാലയമുറ്റത്തെത്തിയ കുരുന്നുകള്‍ക്ക് സ്‌നേഹോഷ്മളമായ വരവേല്‍പ്പ് നല്‍കിക്കൊണ്ട് നെല്ലിക്കുന്ന് എ.യു.എ.യു.പി. സ്‌കൂളില്‍ പ്രവേശനോത്സവം പ്രൗഢഗംഭീരമായി ആഘോഷിച്ചു. വര്‍ണാഭമായ അലങ്കാരങ്ങളും വിവിധ സ്വാഗത പരിപാടികളും കുട്ടികള്‍ക്ക് പുതുമയാര്‍ന്ന അനുഭവമായി.
മാനേജ്‌മെന്റ് പി ടി എ ഭാരവാഹികളും രക്ഷിതാക്കളും അധ്യാപകരും കുട്ടികളും സംബന്ധിച്ച ചടങ്ങില്‍ പി.ടി.എ. പ്രസിഡന്റ് എസ്.കെ. മുസമ്മില്‍ അധ്യക്ഷം വഹിച്ചു. സ്‌കൂള്‍ ഹെഡ്മിസ്ട്രസ് സുഭദ്ര കെ.എന്‍. സ്വാഗതം ആശംസിച്ചു. പ്രവേശനോത്സവം സ്‌കൂള്‍ മാനേജര്‍ ശ്രീ എന്‍.എ. നെല്ലിക്കുന്ന് ഉദ്ഘാടനം ചെയ്തു.
മുനിസിപ്പല്‍ കൗണ്‍സിലര്‍മാരായ മെഹറുന്നീസ, ആയിഷ സലാം, അബ്ദു എന്‍ എച്ച്., മാനേജ്‌മെന്റ് കമ്മിറ്റി പ്രസിഡന്റ് എന്‍.എം. സുബൈര്‍, സെക്രട്ടറി കമറുദ്ദീന്‍ തായല്‍, ട്രഷറര്‍ അബ്ദു തൈവളപ്പ്, മദര്‍ പി.ടി.എ. പ്രസിഡന്റ് ഉമ്മുകുല്‍സു എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു.
ജമാഅത്ത് കമ്മിറ്റി സെക്രട്ടറി ഹനീഫ് നെല്ലിക്കുന്ന്, ഒ.എസ്.എ. പ്രസിഡന്റ് അബ്ബാസ് ബീഗം എന്നിവര്‍ സാന്നിധ്യം കൊണ്ട് ചടങ്ങിനെ ധന്യമാക്കി. കുട്ടികള്‍ക്ക് മധുരപലഹാരം വിതരണം ചെയ്തു.
ടൗണ്‍ എ.എസ്.ഐ. ഹരിലാല്‍ സൈബര്‍ സുരക്ഷാപ്രതിജ്ഞയ്ക്ക് നേതൃത്വം നല്‍കി.
സ്റ്റാഫ് സെക്രട്ടറി ദീപ്തി ജോണ്‍ നന്ദി രേഖപ്പെടുത്തി.




