ചെര്‍ക്കളയില്‍ ചെറു വസന്തം തീര്‍ത്ത് പ്രവേശനോത്സവം നടന്നു. രക്ഷിതാക്കളും കുട്ടികളും ഒന്നു ചേര്‍ന്ന് ഘോഷയാത്രയായി പുതിയ കുട്ടികളെ സ്‌കൂള്‍ അങ്കണത്തിലേക്ക് സ്വീകരിച്ചു. ഇത്തവണ 56 ഓളം കൂട്ടികള്‍ വിവിധ ക്ലാസുകളിലേക്കായി അഡ്മിഷന്‍ എടുത്തത് ഈ പൊതു വിദ്യാലയത്തിന് തിളക്കമേറ്റി. വിവിധ സന്നദ്ധ സംഘടനകളും വ്യക്തികളും പി.ടി. എ കമ്മിറ്റിയും കുട്ടികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. പുതിയ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി സ്‌കൂളിലെ പൂര്‍വ വിദ്യാര്‍ത്ഥിനിയായ നേഹലിക സ്വയം തയ്യാറാക്കി യ കളിപ്പാവകള്‍ കുട്ടികളിലും രക്ഷിതാക്കളിലും കൗതുക മുണര്‍ത്തി. പാഠപുസ്തകത്തോടൊപ്പം കളിപ്പാട്ടവും കിട്ടിയത് നവാഗതരുടെ മുഖത്ത് സന്തോഷവും ആശ്വാസവും നിറച്ചു. രതീഷ് പാലക്കാട് അവതരിപ്പിച്ച മെന്റലിസം ഷോ കുട്ടികളില്‍ ആകാംക്ഷയും അദ്ഭുതവും നിറച്ചു. പ്രധാനാധ്യാപകന്‍ പ്രമോദ് കാടങ്കോട്ട് സ്വാഗതം പറഞ്ഞ ചടങ്ങില്‍ പി ടി.എ പ്രസിഡണ്ട് കെ. ഗിരിശന്‍ അധ്യക്ഷത വഹിച്ചു ചെങ്കള പഞ്ചായത്ത് 16ാം വാര്‍ഡ് മെമ്പര്‍ ശ്രീമതി കെ ജയകു മാരി ഉദ്ഘാടനവും പഠനോ പകരണങ്ങളുടെ വിതരണവും നിര്‍വഹിച്ചു. ഐശ്വര്യ കുടുംബ ശ്രീ ബേവിഞ്ച സ്‌കൂള്‍ കിച്ചണിലേക്ക് നല്‍കിയ ഗ്യാസ് സ്റ്റൗ പി.ടി. എ പ്രസിഡണ്ട് ഏറ്റുവാങ്ങി. എസ്.കെ പ്രകാശന്‍, കെ ഹരീഷ് സേതുമാധവന്‍ എം .നിഷ പി. ശ്രീജ ടി. സഫൂറ ബി. സന്ധ്യ ബി .ദിവ്യ പി.സക്കീന പി .അശ്വതി എം.വി എന്നിവര്‍ ആശംസ പറഞ്ഞു സ്റ്റാഫ് സെക്രട്ടറി നാജിയ . ടി .നന്ദി പറഞ്ഞു
പുതുകൂട്ടുകാര്‍ക്ക് കൂട്ടായി കളിപ്പാവകള്‍




