കോട്ടൂര്‍ ബദര്‍ ജുമാ മസ്ജിദ് ഗള്‍ഫ് കമ്മിറ്റി 2026 – 27 പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

മിഡ് ലിസ്റ്റ് : കോട്ടൂര്‍ ബദര്‍ ജുമാ മസ്ജിദ് ഗള്‍ഫ് കമ്മിറ്റിയുടെ 2026-27 വര്‍ഷത്തെ ഭാരവാഹികളെ 30-05-2026 ശനിയാഴ്ച രാത്രി നടന്ന ഓണ്‍ലൈന്‍ യോഗത്തില്‍ തിരഞ്ഞെടുത്തു.

യോഗത്തില്‍ ഏകദേശം പകുതിയില്‍ അധികം അംഗങ്ങള്‍ സജീവമായി പങ്കെടുത്ത് സംഘടനാ കാര്യങ്ങളും വികസന പ്രവര്‍ത്തനങ്ങളും വിശദമായി ചര്‍ച്ച ചെയ്തു. നിലവിലുള്ള കമ്മിറ്റിയെ ഒരു വര്‍ഷം കൂടി തുടരാന്‍ തീരുമാനിച്ച യോഗം, ഭാരവാഹികളുടെ എണ്ണം കൂട്ടാനും തീരുമാനിച്ചു.

പുതിയ ഭാരവാഹികള്‍
പ്രസിഡന്റ്: സവാദ് കോട്ടമൂല
ജനറല്‍ സെക്രട്ടറി: ഷെഫീഖ് കോട്ടൂര്‍
ഫിനാന്‍സ് കണ്‍ട്രോളര്‍: അഹമ്മദ് ചോപ്പലം
വൈസ് പ്രസിഡന്റുമാര്‍: സബിത്ത് മുളിയാര്‍, ജുനൈദ് 12 മയില്‍
ജോയിന്റ് സെക്രട്ടറിമാര്‍: നൗമാന്‍ മൂളിയാര്‍, അന്‍ഷീദ് മൂളിയാര്‍

പ്രധാന തീരുമാനങ്ങള്‍

  1. മദ്രസ, ലേഡീസ് പ്രയര്‍ ഹാള്‍, കടമുറികള്‍ എന്നിവ ഉള്‍പ്പെടുന്ന പുതിയ ബില്‍ഡിംഗ് നിര്‍മ്മാണത്തെക്കുറിച്ച് ഗള്‍ഫ് കമ്മിറ്റിയും ജമാഅത്ത് കമ്മിറ്റിയും സംയുക്തമായി വിശദമായിചര്‍ച്ച നടത്തും.
  2. ജമാഅത്തിന്റെ സാമ്പത്തിക സുസ്ഥിരത ലക്ഷ്യമാക്കി മദ്രസ കെട്ടിടത്തിനോടൊപ്പം കടമുറികള്‍ നിര്‍മ്മിക്കുന്ന കാര്യങ്ങള്‍ യോഗം വിശദമായി ചര്‍ച്ച ചെയ്തു ഈ പദ്ധതി യഥാര്‍ത്ഥമാവുകയാണെങ്കില്‍ ജമാഅത്തിന് സ്ഥിരമായ വരുമാന സ്രോതസ്സ് ലഭ്യമാകും എന്നും യോഗം വിലയിരുത്തി
  3. ജമാഅത്ത് കമ്മിറ്റിയുമായി ചര്‍ച്ച നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സീനിയര്‍ മെമ്പര്‍ മൊയ്തീന്‍ കുഞ്ഞി ചോപ്പലം, ഫിനാന്‍സ് കണ്‍ട്രോളര്‍ അഹമ്മദ് എന്നിവരെ ചുമതലപ്പെടുത്തി.

യോഗത്തില്‍ പങ്കെടുത്ത എല്ലാ അംഗങ്ങള്‍ക്കും കമ്മിറ്റി ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തി. പുതിയ ഭാരവാഹികള്‍ക്ക് നാട്ടിലും ഗള്‍ഫിലും ഉള്ളവരുടെ സഹകരണവും പ്രാര്‍ത്ഥനയും അഭ്യര്‍ത്ഥിക്കുന്നു.??

Scroll to Top