കര്‍ണാടകയില്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള സൗജന്യ യാത്ര: മംഗളൂരുവില്‍ പഠിക്കുന്ന കാസര്‍കോട്ടെ വിദ്യാര്‍ത്ഥികള്‍ക്കും ലഭ്യമാക്കണം.


-കുമ്പള മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി.

കുമ്പള. കര്‍ണാടകയിലെ ഡി.കെ ശിവകുമാര്‍ സര്‍ക്കാര്‍ കര്‍ണാടക സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് ബസ്സുകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്ന’സൗജന്യ യാത്ര” മംഗളൂരുവില്‍ പഠിക്കുന്ന കാസര്‍ഗോഡ് ജില്ലയിലെ വിദ്യാര്‍ത്ഥികള്‍ക്ക് കൂടി അനുവദിക്കണമെന്ന് കുമ്പളമണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡണ്ട് രവി പൂജാരി ആവശ്യപ്പെട്ടു.

കാസര്‍ഗോഡ് നിന്ന് ദിനംപ്രതി നൂറ് കണക്കിന് വിദ്യാര്‍ഥികളാണ് മംഗളൂരുവിലെ സ്‌കൂളുകളിലും, കോളേജുകളിലും പഠനത്തിനായി പോകുന്നത്. കാസര്‍ഗോഡ് നിന്ന് കര്‍ണാടക കെഎസ്ആര്‍ടിസി ബസ്സുകള്‍ മംഗ്‌ളൂരുവിലേക്ക് സര്‍വീസ് നടത്തുന്നുമുണ്ട്. ഈ ബസുകളില്‍ കാസര്‍ഗോട്ടെ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ യാത്ര അനുവദിക്കണമെന്നാണ് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡണ്ട് ആവശ്യപ്പെടുന്നത്.

ഈ വിഷയം ഉള്ളാള്‍ എംഎല്‍എയും, മന്ത്രിയും,കാസര്‍ഗോഡ് സ്വദേശിയുമായ യൂ ടി ഖാദറിന്റെ ശ്രദ്ധയില്‍പ്പെടുത്തിയതായും രവി പൂജാരി അറിയിച്ചു.

ഫോട്ടോ:രവി പൂജാരി,കുമ്പള മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ്.

Scroll to Top