‘
ഒരിക്കല്‍ മോദിയുടെ കൈയ്യിലായിരുന്ന ഭരണം ഇപ്പോള്‍ തകര്‍ച്ചയുടെ വക്കിലാണെന്നും രാഹുല്‍ ?ഗാന്ധി പറഞ്ഞു
ന്യൂഡല്‍ഹി: ഒരു വര്‍ഷത്തിനുള്ളില്‍ പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് നരേന്ദ്ര മോദിക്ക് താഴെ ഇറങ്ങേണ്ടി വരുമെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ?ഗാന്ധി. തന്റെ കണക്കുകൂട്ടല്‍ അനുസരിച്ച് ഒരു വര്‍ഷത്തിനുള്ളില്‍ മോദിക്ക് അധികാരം നഷ്ടപ്പടുമെന്നാണ് രാഹുല്‍ ഗാന്ധി പറഞ്ഞത്. ന്യൂഡല്‍ഹിയിലെ ഇന്ദിരാ ഭവനില്‍ ആദിവാസി കോണ്‍ഗ്രസ് സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരിക്കല്‍ മോദിയുടെ കൈയ്യിലായിരുന്ന ഭരണം ഇപ്പോള്‍ തകര്‍ച്ചയുടെ വക്കിലാണെന്നും രാഹുല്‍ ?ഗാന്ധി പറഞ്ഞു.
ഗാംഗുലിക്ക് ഇനി വൈ കാറ്റഗറി; സുരക്ഷ വെട്ടിച്ചുരുക്കി
ഗാംഗുലിക്ക് ഇനി വൈ കാറ്റഗറി; സുരക്ഷ വെട്ടിച്ചുരുക്കി
നീറ്റ് ചോദ്യ പേപ്പര്‍ ചോര്‍ച്ചയെയും സിബിഎസ്ഇ പുനര്‍ മൂല്യനിര്‍ണയത്തിലെ ?ഗുരുതര ക്രമക്കേടുകളെയും തുടര്‍ന്ന് രാജ്യ വ്യാപകമായി പ്രതിഷേധങ്ങള്‍ നടക്കുന്നതിനിടയിലാണ് ??രാഹുല്‍ ?ഗാന്ധിയുടെ പരാമര്‍ശം. രാജ്യത്തേക്ക് വലിയ സാമ്പത്തിക സുനാമി വരുന്നുണ്ടെന്നും ഇതുവരെ കണ്ടിട്ടില്ലാത്ത സാമ്പത്തിക പ്രതിസന്ധിയാണ് ഇന്ത്യയെ കാത്തിരിക്കുന്നതെന്നും രാഹുല്‍ ?ഗാന്ധി പറഞ്ഞു.
ഇന്ത്യയില്‍ വിലക്കയറ്റം രൂക്ഷമാണെന്നും ഇതിനെ ആര്‍ക്കും തടുക്കാന്‍ കഴിയില്ലെന്നും അദേഹം ചൂണ്ടിക്കാട്ടി. ബിജെപി ഭരണത്തില്‍ തുടര്‍ന്നാല്‍ ഭീകരമായ സാമ്പത്തിക സുനാമിയുണ്ടാകുമെന്ന മുന്നറിയിപ്പ് നല്‍കി കൊണ്ടായിരുന്നു ?രാഹുല്‍ സംസാരിച്ചത്. ശക്തമായ പൊതുജന സമ്മര്‍ദ്ദമാണ് മോദിസര്‍ക്കാര്‍ നേരിടാന്‍ പോകുന്നത്. ഇന്ത്യയില്‍ മോദിക്കെതിരെ വലിയ കലാപങ്ങള്‍ നടക്കുന്നുണ്ട്. മോദിയുടെ നിയന്ത്രണത്തിലുണ്ടായിരുന്ന സംവിധാനങ്ങള്‍ ഇപ്പോള്‍ തകര്‍ച്ചയിലാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.




