തൃക്കരിപ്പൂര്‍: ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ചൂരിക്കാടന്‍ കൃഷ്ണന്‍ നായര്‍ സ്മാരക വായനശാല & ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തില്‍ ‘ജൈവോത്സവം 2026’ വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു. പരിസ്ഥിതി സംരക്ഷണത്തിന്റെയും ജൈവകൃഷിയുടെയും പ്രാധാന്യം ഉയര്‍ത്തിക്കാട്ടുന്ന പരിപാടികള്‍ ശ്രദ്ധേയമായി.
പരിപാടികളുടെ ഔപചാരിക ഉദ്ഘാടനം പ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തകനും പ്രഥമ അധ്യാപകനുമായ ആനന്ദന്‍ പേക്കടം നിര്‍വഹിച്ചു. ഗ്രന്ഥശാല പ്രസിഡന്റ് ടി. തമ്പാന്‍ അധ്യക്ഷത വഹിച്ചു.
ചടങ്ങില്‍ മികച്ച കാര്‍ഷിക പ്രവര്‍ത്തനങ്ങളിലൂടെ ശ്രദ്ധേയനായ യുവ കര്‍ഷകന്‍ അനീഷ് കുമാര്‍ എം.വി.യെ ആദരിച്ചു. രാമകൃഷ്ണന്‍ കെ.വി., സദാനന്ദന്‍ പി., തങ്കപ്പന്‍ പി., രാജന്‍ കെ., ചിത്ര പി.ടി., ടി.ടി. തമ്പായി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി അംഗങ്ങളും നാട്ടുകാരും വീടുകളില്‍ വൃക്ഷത്തൈകള്‍ നട്ടു. കൂടാതെ പരിസ്ഥിതി സംരക്ഷണവും കുടുംബകൃഷിയും പ്രോത്സാഹിപ്പിക്കുന്നതിനായി ഹൈബ്രിഡ് മുരിങ്ങ തൈകളും നെല്ലി തൈകളും വിതരണം ചെയ്തു.
ചടങ്ങില്‍ ഗ്രന്ഥശാല സെക്രട്ടറി പി. രാജഗോപാലന്‍ സ്വാഗതവും ലൈബ്രേറിയന്‍ സന്ദന പി.കെ. നന്ദിയും രേഖപ്പെടുത്തി.
പരിസ്ഥിതി സംരക്ഷണ സന്ദേശം സമൂഹത്തിലേക്ക് വ്യാപിപ്പിക്കുന്നതിനും ജൈവകൃഷിയോടുള്ള ജനങ്ങളുടെ താല്‍പര്യം വര്‍ധിപ്പിക്കുന്നതിനും പരിപാടി സഹായകമായി.
പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ജൈവോത്സവം; ഹൈബ്രിഡ് മുരിങ്ങ തൈകള്‍ വിതരണം ചെയ്ത് യുവ കര്‍ഷകനെ ആദരിച്ചു




