പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രിക്ക് നിവേദനം നല്‍കി

തിരുവനന്തപുരം : കാസര്‍കോട് ഡി.ഡി.ഇ, ഡി.ഇ.ഒ, എ.ഇ.ഒ ഓഫീസുകളിലെ ഉദ്യോഗസ്ഥ ഒഴിവുകള്‍ നികത്തണമെന്നാവശ്യപ്പെട്ടും പ്രധാനാധ്യാപക, അധ്യാപക ഒഴിവുകളില്‍ നിയമനം നടത്തണമെന്നാവശ്യപ്പെട്ടും അധ്യാപക-വിദ്യാര്‍ത്ഥി അനുപാതം നടപ്പിലാക്കണമെന്നാവശ്യപ്പെട്ടും എം.എസ്.എഫ് കാസര്‍കോട് നിയോജക മണ്ഡലം കമ്മിറ്റി കല്ലട്ര മാഹിന്‍ എം.എല്‍.എയുടെ സാന്നിധ്യത്തില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എന്‍. ഷംസുദ്ധീന് നിവേദനം നല്‍കി.

കഴിഞ്ഞ മാസം വിരമിച്ച വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഒഴിവിലേക്കു പകരം നിയമനമായിട്ടില്ല. അക്കൗണ്ട് ഓഫിസര്‍, അസിസ്റ്റന്റ് പ്രോവിഡന്റ് ഫണ്ട് ഓഫിസര്‍ എന്നീ ഒഴിവുകളും ഡി.ഡി.ഇ ഓഫീസിലുണ്ട്.

കാസര്‍കോട് ഉപജില്ലാ ഓഫീസില്‍ നിലവില്‍ ഓഫീസറില്ല. പ്രൈമറി വിദ്യാലയങ്ങളില്‍ 43 പ്രധാനാധ്യാപകരുടെ ഒഴിവുകളുണ്ട്. ഹൈസ്‌കൂള്‍ വിദ്യാലയങ്ങളില്‍ വിവിധ വിഷയങ്ങളിലായി അമ്പതിലേറെയും ഹയര്‍ സെക്കന്ററിയില്‍ നൂറിലേറെയും അധ്യാപകരുടെ ഒഴിവുകളുണ്ട്. ഹയര്‍ സെക്കന്ററിയില്‍ 15 സ്ഥലങ്ങളില്‍ പ്രിന്‍സിപ്പള്‍മാരില്ല. ഇവ്വിഷയങ്ങള്‍ നിവേദനം മുഖേന എം.എസ്.എഫ് മണ്ഡലം കമ്മിറ്റി മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി.

മുസ്ലിം ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് മാഹിന്‍ കേളോട്ട്, എം.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് അനസ് എതിര്‍ത്തോട്, ജില്ലാ ജനറല്‍ സെക്രട്ടറി അന്‍സാഫ് കുന്നില്‍, വൈസ് പ്രസിഡന്റ് ശിഹാബ് പുണ്ടൂര്‍, നിയോജക മണ്ഡലം പ്രസിഡന്റ് ഹാഷിര്‍ മൊയ്തീന്‍, ജനറല്‍ സെക്രട്ടറി സിറാജ് ബദിയടുക്ക, ട്രഷറര്‍ അര്‍ഫാത്ത് കമ്പാര്‍, സി.ബി സിനാന്‍ ചെങ്കള, മന്‍സൂര്‍ മല്ലത്ത് സന്നിഹിതരായി.

Scroll to Top