ലോക പരിസ്ഥിതി ദിനത്തില്‍ തളങ്കര ജി എം എച്ച് എസ് 75 ബാച്ച് നെല്ലിക്കുന്ന് കസബ കടപ്പുറത്ത് വൃക്ഷ തൈകള്‍ നട്ടു

കാസര്‍കോട്:?ലോക പരിസ്ഥിതി ദിനാചരണത്തോടു നുബന്ധിച്ച്, ‘ഇന്ന് ഒരു തൈ നടാം നാളേക്ക് വേണ്ടി ഭൂമിയെ കാക്കാം.’ എന്ന പ്രതിജ്ഞയുമായി തളങ്കര ഗവ. മുസ്ലിം ഹൈസ്‌ക്കുള്‍ 75 ബാച്ച്
കാസര്‍കോട് ജില്ലാ പോലീസ് അഡ്മിനിസ്‌ട്രേഷന്റെയും കാസര്‍കോട് നഗരസഭയുടെയും സഹകരണത്തോടെ കസബ കടപ്പുറം ബീച്ചില്‍ വൃക്ഷത്തൈ നടീല്‍ പദ്ധതി സംഘടിപ്പിച്ചു. ജില്ലാ പോലീസ് സൂപ്രണ്ട് വിജയ് ഭാരത് റെഡി ഉദ്ഘാടനം ചെയ്തു. എ എസ് പി അച്യുത അശോക . കാസര്‍കോട് നഗരസഭ ചെയര്‍പേഴ്‌സണ്‍ സാഹിന സലിം , സി ഐ പിനളിനാക്ഷന്‍, കെ ശശിധരന്‍നഗരസഭ കൗണ്‍സിലര്‍മാര്‍ . കാസര്‍കോട് ജി എച്ച് എസ് എസ് , നായന്‍മാര്‍മൂല ടി ഐ എച്ച് എസ് എസ് സ്റ്റുഡന്‍സ് പോലീസ് കേഡറ്റുകള്‍, അമ്പല കമ്മിറ്റി, ദേവസ്ഥാന ക്ഷേത്രഭാരവാഹികള്‍,
75 ബാച്ച് പ്രതിനിധികളായ
എം എ ലത്തീഫ് , പിഎം കബീര്‍,ടി എ ഖാലിദ്, യൂസുഫ് ഹൈദര്‍, സി എം മുസ്തഫ, അബ്ദുല്‍ റഹ്‌മാന്‍ മാസ്റ്റര്‍, പി എ മുഹമ്മദ് കുഞ്ഞി, ബി യു അബ്ദുല്ല, സി എല്‍ ഹനീഫ തുടങ്ങിയവര്‍ സംബന്ധിച്ചു. പരിസ്ഥിതി സംരംഭത്തിലേക്ക് ബീച്ച് പ്ലാന്റേഷന്‍ പ്രൊജക്റ്റിന് ആവശ്യമായ മുപ്പതിലധികം വൃക്ഷത്തൈകളും, അവയുടെ സുരക്ഷയ്ക്കായുള്ള സ്റ്റീല്‍ വളയങ്ങളും (Steel rings), മറ്റ് അനുബന്ധ സാമഗ്രികളും സ്‌പോണ്‍സര്‍ ചെയ്യുന്നത് ’75 മേറ്റ്‌സ്’ ആണ്.

Scroll to Top