കളത്തൂര്‍: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് മദീന മഖ്ദൂം മദ്‌റസത്തുല്‍ ബദരിയ്യയില്‍ സംഘടിപ്പിക്കുന്ന പരിസ്ഥിതി വാരാചരണത്തിന് തുടക്കമായി. സുന്നി ബാലസംഘം വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ വിവിധ പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങളാണ് വാരാചരണത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നത്.
മരം നടല്‍, ഭൂമിക്കൊരു കുട, പരിസ്ഥിതി ക്വിസ്, വീഡിയോ മത്സരം, ക്ലിക്ക്, ബോധനം, പോസ്റ്റര്‍ രചന, മാസിക നിര്‍മ്മാണം തുടങ്ങിയ പരിപാടികള്‍ വാരാചരണത്തിന്റെ ഭാഗമായി നടക്കും. മദ്‌റസ പരിസരം വൃത്തിയാക്കല്‍, മരത്തൈകള്‍ നട്ടുപിടിപ്പിക്കല്‍, തൈകള്‍ക്ക് സംരക്ഷണ കവചമൊരുക്കല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്കും തുടക്കമായി.
മദ്‌റസ സദര്‍ മുഅല്ലിം കെ. എം. കളത്തൂര്‍ അധ്യക്ഷത വഹിച്ചു. സുലൈമാന്‍ സഖാഫി ദേശാങ്കുളം ഉദ്ഘാടനം നിര്‍വഹിച്ചു. സിറാജുദ്ദീന്‍ അഹ്‌സനി, ഉമൈര്‍ ഹിമാമി സഖാഫി എന്നിവര്‍ പ്രസംഗിച്ചു. ഇബ്രാഹിം തൗസീഫ്, മുഹമ്മദ് റുമൈസ്, മുഹമ്മദ് ലിബാന്‍, മുഹമ്മദ് ശറഫുദ്ധീന്‍, മുഹ്യദ്ദീന്‍ ശാസില്‍, സഹദ് അബ്ദുല്‍ റഹ്‌മാന്‍, മുഹമ്മദ് ഉവൈസ് എന്നിവര്‍ സംബന്ധിച്ചു.
ചിത്രവിവരണം: മദീന മഖ്ദൂം മദ്‌റസത്തുല്‍ ബദരിയ്യയിലെ പരിസ്ഥിതി വാരാചരണ ഉദ്ഘാടനം സുലൈമാന്‍ സഖാഫി ദേശാങ്കുളം നിര്‍വഹിക്കുന്നു




