ഭക്ഷ്യ വിഷബാധ തടയാന്‍ വ്യാപാരികളും, ആരോഗ്യവകുപ്പും സംയുക്തമായി സെമിനാര്‍ സംഘടിപ്പിച്ചു.


കുംബടാജെ:കുടുംബാരോഗ്യകേന്ദ്രം കുമ്പടാജെ യുടെയും, കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെയും നേതൃത്വത്തില്‍ പാഞ്ചജന്യം ഓഡിറ്റോറിയത്തില്‍ വെച്ച് വ്യാപാരികള്‍ക്കു വേണ്ടി ശുചിത്വ മാനദണ്ഡങ്ങളെക്കുറിച്ചും, പൊതുജനാരോഗ്യ നിയമ സംവിധാനത്തെക്കുറിച്ചും അവബോധം നല്‍കുന്നതിന്റെ ഭാഗമായി സെമിനാര്‍ സംഘടിപ്പിച്ചു.
ഹോട്ടല്‍, തട്ടുകട, ഓഡിറ്റോറിയം, കൂള്‍ ബാര്‍, ബേക്കറി, കച്ചവടക്കാര്‍ എന്നിവിടങ്ങളിലെ ഉടമകളും, തൊഴിലാളികളും പരിപാടിയില്‍ സംബന്ധിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡണ്ട് ശ്രീ.. അഹമ്മദ് ശരീഫ് ഉദ്ഘാടനം ചെയ്ത പരിപാടിയില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഉള്‍പ്പെടെയുള്ള ജനപ്രതിനിധികള്‍, സംബന്ധിച്ചു. ആരോഗ്യവകുപ്പിന്റെ 27 നിര്‍ദ്ധേശങ്ങള്‍ അടങ്ങിയ ലാമിനേറ്റ് ചെയ്ത കോപ്പി ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ശ്രീ. സുരേഷ്‌കുമാര്‍ വ്യാപാരി വ്യവസായി യൂണിറ്റ് പ്രസിഡണ്ട് ശ്രീ. ശ്രീധര പദ്മാറിന് കൈമാറി, തുടര്‍ന്ന് ക്ലാസ്സെടുത്തു. ജെ.എച്ച്.ഐ. ശ്രീ. ജിജു മാര്‍ക്കോസ് സന്നിഹിതരായി.

Scroll to Top