28 വര്‍ഷത്തെ മാതൃകാസേവനത്തിന് ആദരം; വിരമിച്ച എസ്.ഐ ടി. തമ്പാന് ഉജ്ജ്വല സ്വീകരണം


തൃക്കരിപ്പൂര്‍: 28 വര്‍ഷക്കാലം കേരള പോലീസ് സേനയില്‍ മാതൃകാപരമായ സേവനം അനുഷ്ഠിച്ച ശേഷം സബ് ഇന്‍സ്‌പെക്ടര്‍ പദവിയില്‍ നിന്ന് വിരമിച്ച വൈക്കത്തെ ടി. തമ്പാനെ സി.പി.ഐ മൈത്താണി ബ്രാഞ്ചിന്റെ ആഭിമുഖ്യത്തില്‍ അനുമോദിച്ചു.
പരിപാടിയുടെ ഉദ്ഘാടനം സി.പി.ഐ തൃക്കരിപ്പൂര്‍ മണ്ഡലം സെക്രട്ടറി വിജയരാജ് സി.വി. നിര്‍വഹിച്ചു. ഔദ്യോഗിക ജീവിതത്തില്‍ കൃത്യനിര്‍വഹണത്തിലും സാമൂഹിക പ്രതിബദ്ധതയിലും ശ്രദ്ധേയനായ ടി. തമ്പാന്‍, ജില്ലയിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റ് (SPC) പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി രണ്ട് തവണ സംസ്ഥാനതല കിരീടനേട്ടം കൈവരിക്കാന്‍ നിര്‍ണായക പങ്കുവഹിച്ചതായും അദ്ദേഹം പറഞ്ഞു. പോലീസ് സേനയ്ക്കും സമൂഹത്തിനും ഒരുപോലെ അഭിമാനമായ സേവനമാണ് ടി. തമ്പാന്‍ കാഴ്ചവെച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സി.പി.ഐ മൈത്താണി ബ്രാഞ്ച് പ്രസിഡന്റ് രാഘവന്‍ പി. അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ സി.പി.ഐ തൃക്കരിപ്പൂര്‍ മണ്ഡലം സെക്രട്ടേറിയറ്റ് അംഗം എം. ഗംഗാധരന്‍, ലോക്കല്‍ സെക്രട്ടറി എം.പി. ബിജീഷ്, പി. സദാനന്ദന്‍, കെ.വി. രാമകൃഷ്ണന്‍, മധുസൂദനന്‍ എം., രാമകൃഷ്ണന്‍, വനിതാവേദി പ്രസിഡന്റ് ടി.ടി. തമ്പായി, കണ്‍വീനര്‍ സബ്ന സജിത്ത്, ഗോപാലകൃഷ്ണന്‍ കെ.വി., ബിനേഷ് കുമാര്‍ വി.പി., ചന്ദ്രന്‍ പി.പി., ശ്രീധരന്‍, പി. രാജഗോപാലന്‍, യു.കെ. രാഘവന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
ചടങ്ങില്‍ സി.വി വിജയരാജ് ടി. തമ്പാന് ഉപഹാരം സമ്മാനിച്ചു. ആദരിച്ചു. സി.പി.ഐ മൈത്താണി ബ്രാഞ്ച് സെക്രട്ടറി സജീവന്‍ എം.പി. സ്വാഗതവും സന്ദീപ് പി. നന്ദിയും രേഖപ്പെടുത്തി.

Scroll to Top