രാവണീശ്വരം: ഡിവൈഎഫ്‌ഐ രാവണീശ്വരം മാക്കി യൂണിറ്റിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച വിജയോത്സവം ശ്രദ്ധേയമായി. യൂണിറ്റ് പരിധിയിലെ ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി, പ്ലസ് ടു, ഡിഗ്രി പരീക്ഷകളില്‍ വിജയിച്ച വിദ്യാര്‍ഥികളെ സ്‌നേഹോപഹാരങ്ങള്‍ നല്‍കി അനുമോദിച്ചു.
ഡിവൈഎഫ്‌ഐ കാഞ്ഞങ്ങാട് ബ്ലോക്ക് സെക്രട്ടറി സുജിത്ത് മോനാച്ച പരിപാടി ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ഹരിനാരായണന്‍ അധ്യക്ഷത വഹിച്ചു. ഡിവൈഎഫ്‌ഐ രാവണീശ്വരം മേഖല സെക്രട്ടറി വിവേക്, മേഖല പ്രസിഡന്റ് സുകേഷ്, സി.പി.ഐ.(എം) മാക്കി ബ്രാഞ്ച് സെക്രട്ടറി ഗംഗാധരന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
ഡിവൈഎഫ്‌ഐ മാക്കി യൂണിറ്റ് സെക്രട്ടറി മഹേഷ് മാധവന്‍ സ്വാഗതവും പറഞ്ഞു.
വിജയോത്സവം ശ്രദ്ധേയമായി




