കാസറഗോഡ് : രണ്ടാഴ്ച്ചക്കുള്ളില്‍ ഒരു ലിറ്റര്‍ ഡീസലിന് 8 രൂപ വര്‍ധിപ്പിച്ചത് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കാസറഗോഡ് ജില്ല ബസ് ഓപ്പറേറ്റര്‍സ് ഫെഡറേഷന്റെ നേതൃത്വത്തില്‍ കാസറഗോഡ് ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി. ജില്ലാ സെക്രട്ടറി ടി. ലക്ഷ്മണന്‍ സ്വാഗതം പറഞ്ഞു. ജില്ലാ പ്രസിഡണ്ട് കെ. ഗിരീഷ് ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് പി എ മുഹമ്മദ് കുഞ്ഞി അദ്ധ്യക്ഷത വഹിച്ചു. സെന്‍ട്രല്‍ കമ്മിറ്റി അംഗം സി എ മുഹമ്മദ് കുഞ്ഞി, സംസ്ഥാന കമ്മിറ്റി അംഗം എ വി പ്രദീപ്, ജില്ലാ വൈസ് പ്രസിഡണ്ട് പി. വി
ബാലകൃഷ്ണന്‍ എന്നിവര്‍ ആശംസാ പ്രസംഗം നടത്തി.
കെ എസ് ആര്‍ ടി സി യില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിക്കുകയാണെങ്കില്‍ ബസുകളില പകുതിയിലധികം വരുന്ന സ്ത്രീ യാത്രക്കാര്‍ സ്വാഭാവികമായും അതിലേക്ക് മാറും സ്വകാര്യ ബസുകള്‍ക്ക് ഡീസല്‍ അടിക്കാനുള്ള വരുമാനം പോലും ലഭിക്കാതെ സര്‍വ്വീസ് നിര്‍ത്തി വെക്കാന്‍ നിര്‍ബന്ധിതമാകും. സ്വകാര്യ ബസ് വ്യവസായത്തിന്റെ സംരക്ഷണം ഉറപ്പു വരുത്താന്‍ സര്‍ക്കാര്‍ തയ്യാറാവണം. കെ എസ് ആര്‍ ടി സി യും, സ്വകാര്യ ബസ് മേഖലയും ഒരു പോലെ സംരക്ഷിക്കുന്ന ഗതാഗത നയം രൂപീകരിക്കണമെന്ന് കാസറഗോഡ് ജില്ലാ ബസ് ഓപ്പറേറ്റര്‍സ് ഫെഡറേഷന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
ഡീസല്‍ വില വര്‍ധനബസുടമകള്‍ മാര്‍ച്ചും ധര്‍ണ്ണയും നടത്തി




