കാസര്‍കോട് ഗവ :മെഡിക്കല്‍ കോളേജില്‍ പരിസ്ഥിതി വാരാഘോഷം;കല്ലട്രമാഹിന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു.

കാസര്‍കോട് ഗവ മെഡിക്കല്‍ കോളേജില്‍ നിന്നും പഠിച്ചിറങ്ങുന്ന കുട്ടികള്‍ പരിസ്ഥിതി ബോധമുള്ള പൗരന്മാരായി മാറണമെന്ന് കല്ലട്ര മാഹിന്‍ എം എല്‍ എ. മെഡിക്കല്‍ കോളേജില്‍ പരിസ്ഥിതി വാരാഘോഷം 2026 ഉദ്ഘാടനം ചെയുകയായിരുന്നു എം എല്‍ എ. പരിസ്ഥിതി മലിനീകരണം ഇല്ലാത്ത ചുറ്റുപാട് ഉണ്ടാക്കാന്‍ കൂടുതല്‍ മരങ്ങള്‍ മെഡിക്കല്‍ കോളേജ് ക്യാമ്പസില്‍ വച്ചുപിടിപ്പിക്കാനും എംഎല്‍എ നിര്‍ദ്ദേശിച്ചു. മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍ ഡോക്ടര്‍ എ അരുണ്‍കുമാര്‍ അധ്യക്ഷനായി. ചടങ്ങില്‍ ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ വിശിഷ്ടാതിഥിയായിരുന്നു. പരിസ്ഥിതി വാരാഘോഷത്തിന്റെ ഭാഗമായി മെഡിക്കല്‍ കോളേജ് വളപ്പില്‍ കല്ലട്ര മാഹിന്‍ എംഎല്‍എ ,ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍, കാസര്‍കോട് സോഷ്യല്‍ ഫോറസ്ട്രി എ സി എഫ് ഉദയസൂര്യന്‍, മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍ എ അരുണ്‍ കുമാര്‍, ബദിയടുക്ക മുന്‍ പഞ്ചായത്ത് മെമ്പര്‍ മാഹിന്‍ കേളോട്ട് എന്നിവര്‍ വൃക്ഷത്തൈ നട്ടു. പരിപാടിയില്‍ എന്‍മകജെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കുസുമാവതി, വാര്‍ഡ് മെമ്പര്‍ ഉഷ, ഡെപ്യൂട്ടി കളക്ടര്‍ എല്‍ എ ലിപു എസ് ലോറന്‍സ് സ്സോഷ്യല്‍ ഫോറസ്ട്രി റേഞ്ച് ഓഫീസര്‍ ഗിരീഷ്,നഴ്‌സിംഗ് കോളേജ് പ്രിന്‍സിപ്പാള്‍ ശോഭ, മെഡിക്കല്‍ കോളേജ് സര്‍ജെന്റ് അന്‍ഷാദ്,മെഡിക്കല്‍,നഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ പങ്കെടുത്തു. മെഡിക്കല്‍ കോളേജ് വൈസ് പ്രിന്‍സിപ്പാള്‍ ടി ജി സിന്ധു സ്വാഗതവും മെഡിക്കല്‍ സൂപ്രണ്ട് ആര്‍ പ്രവീണ്‍ നന്ദിയും പറഞ്ഞു.മെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥികളുടെ ഫ്‌ലാഷ് മോബും ചടങ്ങില്‍ അരങ്ങേറി.

Scroll to Top