Home Kasaragod ജെസിഐ കാസര്‍കോട് ഹെറിറ്റേജ് സിറ്റിയുടെ പുതിയ ഭാരവാഹികള്‍ ചുമതലയേറ്റു

ജെസിഐ കാസര്‍കോട് ഹെറിറ്റേജ് സിറ്റിയുടെ പുതിയ ഭാരവാഹികള്‍ ചുമതലയേറ്റു

by KCN CHANNEL
0 comment

കാസര്‍കോട് ; ലോകത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ കൊണ്ടുവന്നത് യുവാക്കള്‍ ആണെന്നും യുവാക്കള്‍ നന്മയുടെ പ്രതീകമാണെന്നും തിന്മയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ യുവാക്കള്‍ മുന്നിട്ടിറങ്ങണമെന്നും ജൂനിയര്‍ ചെമ്പര്‍ ഇന്റര്‍നാഷണല്‍ സോണ്‍ 19 ന്റെ പ്രസിഡന്റ് ജസീല്‍ കെ ജയന്‍. ജൂനിയര്‍ ചേമ്പര്‍ ഇന്റര്‍നാഷണല്‍ കാസര്‍കോട് ഹെറിറ്റേജ് സിറ്റിയുടെ പുതിയ പ്രസിഡന്റ് വാമന്‍ കുമാറിന്റെയും ടീം അംഗങ്ങളുടെയും സ്ഥാനാരോഹണ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കാസര്‍കോട് നഗരത്തില്‍ ജെസി പ്രസ്ഥാനം തുടങ്ങിയതിന്റെ അമ്പതാം വാര്‍ഷികം പ്രമാണിച്ച് ഒരു വര്‍ഷം നീളുന്ന വിവിധ പരിപാടികള്‍ക്കും അദ്ദേഹം തുടക്കം കുറിച്ചു. റോട്ടറി ഇന്റര്‍നാഷണല്‍ ഭവനില്‍ നടന്ന പ്രൗഢമായ ഗംഭീരമായ ചടങ്ങില്‍ പ്രസിഡന്റ് ഡോക്ടര്‍ രശ്മി പ്രകാശ് അധ്യക്ഷത വഹിച്ചു. ഐപി സെഡ് പി രജീഷ് ഉദുമ വിശിഷ്ടാതിഥിയായിരുന്നു. മുന്‍ സോണ്‍ പ്രസിഡണ്ടും ഇന്റര്‍നാഷണല്‍ ട്രെയിനറുമായ വി വേണുഗോപാല്‍ മുഖ്യപ്രഭാഷണം നടത്തി. വൈസ് പ്രസിഡന്റ് വി രഞ്ജിത്ത് ആശംസ പ്രസംഗം നടത്തി.
മുന്‍ പ്രസിഡണ്ടുമാരായ കെ ടി രവികുമാര്‍, കെ ടി സുഭാഷ് നാരായണന്‍, മുരളി വികാസ്, രാജേഷ് കെ നായര്‍, സതി കെ നായര്‍, ഉനൈസ് , പി പത്മനാഭ ചെട്ടി, സി ബിന്ദു ദാസ്, നരേന്ദ്രന്‍ മയൂര, പ്രിയ കുമാരി എന്നിവര്‍ ആശംസ പ്രസംഗം നടത്തി. പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെയും ലോക്കല്‍ ഓര്‍ഗനൈസേഷന്‍ നിന്നുള്ള ട്രെയിനര്‍മാരെയും ചടങ്ങില്‍ ആദരിച്ചു. പ്രോഗ്രാം ഡയറക്ടര്‍ സതി കെ നായര്‍ സ്വാഗതവും സെക്രട്ടറി നിഷ ബിസി നന്ദിയും പറഞ്ഞു.

You may also like

Leave a Comment