Home Kasaragod ചെങ്കള ഹൈദ്രോസ് ജമാഅത് കമ്മിറ്റി സെക്രട്ടറിക്ക് യുഎഇ സിഐസി കമ്മിറ്റി സ്വീകരണം നല്‍കി

ചെങ്കള ഹൈദ്രോസ് ജമാഅത് കമ്മിറ്റി സെക്രട്ടറിക്ക് യുഎഇ സിഐസി കമ്മിറ്റി സ്വീകരണം നല്‍കി

by KCN CHANNEL
0 comment

ദുബായ് : ഹൃസ്യ സന്ദര്‍ശനാര്‍ത്ഥം യുഎഇയില്‍ എത്തിയ ചെങ്കള ഹൈദ്രോസ് ജമാഅത്ത് കമ്മിറ്റി ജനറല്‍ സെക്രട്ടറിയും ഇഖ്‌റഹ് ഖുര്‍ആന്‍ കോളേജ് പ്രസിഡണ്ടുമായ ബി എ ബഷീര്‍ ചെങ്കളക്ക് യുഎഇ ചെങ്കള ഇസ്ലാമിക് സെന്റര്‍ കമ്മിറ്റി സ്വീകരണം നല്‍കി. യുഎഇയില്‍ ചെങ്കളക്കാരുടെ കൂട്ടായ്മയായ സി ഐ സി ജമാഅത്തിനും ഖുര്‍ആന്‍ കോളേജിക്കും എന്നും പ്രതീക്ഷയും മുതല്‍ക്കൂട്ടുമാണെന്നും സിഐസി യുടെ പ്രവര്‍ത്തനത്തെ വിലയിരുത്തി സ്വീകരണത്തിന് നന്ദി പറഞ്ഞുകൊണ്ട് സംസാരികുകയായിരുന്നു. യുഎഇ ചെങ്കള ഇസ്ലാമിക് സെന്റര്‍ വൈസ് പ്രസിഡന്റ്, സുലൈമാന്‍ യുഐ അധ്യക്ഷന്‍ വഹിച്ച യോഗം, ജനറല്‍ സെക്രട്ടറി റിയാസ് ചെങ്കള സ്വാഗതവും മുന്‍ പ്രസിഡന്റ് സൈനുദ്ദീന്‍ മാളിക ഉദ്ഘാടനം ചെയ്തു, സെക്രട്ടറിമാരായ ഹക്കീം പീടിക, മനാന്‍ ചെങ്കള സിഐസിയുടെ പ്രവര്‍ത്തനത്തെക്കുറിച്ച് സംസാരിച്ച യോഗത്തില്‍, മുന്തസ്സിര്‍ ചെങ്കള, സാലി ചെങ്കള, അബ്ദുല്ല ദേഷ്യത്തില്‍, മൊയ്തു ദേഷ്യത്തില്‍, അന്‍വര്‍ സാദത്ത്, ശുഹൈബ് ചെങ്കള, സുബൈഹ് ബി എം ആശംസ അറിയിച്ചു സംസാരിച്ചു, മഹമൂദ് കൈരളി പ്രാര്‍ത്ഥനയും ട്രഷറര്‍ KS മഹമൂദ് നന്ദിയും പറഞ്ഞു
ഹൃസ്യ സന്ദര്‍ശനാര്‍ത്ഥം യുഎഇയില്‍ എത്തിയ ചെങ്കള ഹൈദ്രോസ് ജമാഅത്ത് കമ്മിറ്റി ജനറല്‍ സെക്രട്ടറിയും ഇഖ്‌റഹ് ഖുര്‍ആന്‍ കോളേജ് പ്രസിഡïുമായ ബി എ ബഷീര്‍ ചെങ്കളക്ക് യുഎഇ ചെങ്കള ഇസ്ലാമിക് സെന്റര്‍ കമ്മിറ്റി സ്വീകരണം നല്‍കി.

You may also like

Leave a Comment