ഫുട്ബോള്‍ ലോകകപ്പിലെ ആദ്യജയം മെക്സിക്കോയ്ക്ക്


ഗോള്‍നേടി ഹുലിയന്‍ ക്വിനോനസും റൗള്‍ ജിമിനസും, ദക്ഷിണാഫ്രിക്കയുടെ രണ്ടു താരങ്ങള്‍ക്ക് ചുവപ്പുകാര്‍ഡ്, മെക്‌സിക്കോ ക്യാപ്റ്റനും ചുവപ്പുകാര്‍ഡ്
ഫുട്ബോള്‍ ലോകകപ്പിലെ ആദ്യജയം മെക്സിക്കോയ്ക്ക്
റിപ്പോര്‍ട്ടര്‍ നെറ്റ്വര്‍ക്ക്
റിപ്പോര്‍ട്ടര്‍ നെറ്റ്വര്‍ക്ക്

2026 അമേരിക്കന്‍ ഫുട്ബോള്‍ ലോകകപ്പിലെ ആദ്യജയം ആതിഥേയരായ മെക്സിക്കോയ്ക്ക്. ദക്ഷിണാഫ്രിക്കയെ 2-0ത്തിന് തോല്‍പ്പിച്ചു. ഹുലിയന്‍ ക്വിനോനസും (ഒമ്പത്) റൗള്‍ ജിമിനസും (67) മെക്സിക്കോയ്ക്കുവേണ്ടി ഗോളടിച്ചു. നാടീകയമായ മത്സരത്തിനാണ് മെക്സിക്കോ സിറ്റിയിലെ ആസ്ടെക്ക സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. മൂന്ന് റെഡ് കാര്‍ഡുകളാണ് മത്സരത്തില്‍ വിവിധ താരങ്ങള്‍ കണ്ടത്. ദക്ഷിണാഫ്രിക്കയുടെ യായ സിതോളും (50-ാം മിനിറ്റ്) തെംബ സ്വാനെയും (84-ാം മിനിറ്റ്) മെക്സിക്കോ ക്യാപ്റ്റന്‍ സിസര്‍ മൊണ്ടെസും (90+2) ചുവപ്പുകാര്‍ഡ് വഴങ്ങി.

Scroll to Top