ചെര്‍ക്കള: എം.എസ്.എഫ് ചെങ്കള പഞ്ചായത്ത് കമ്മിറ്റി ദുബൈ കെ.എം.സി.സി ചെങ്കള പഞ്ചായത്ത് കമ്മിറ്റിയുടെ സഹകരണത്തോടെ പഞ്ചായത്ത് പരിധിയിലെ നിര്‍ധനരായ വിദ്യാര്‍ത്ഥികളെ സഹായിക്കുന്നതിന് വേണ്ടി നടത്തി വരുന്ന ‘കൂടെ’ പദ്ധതിയുടെ മൂന്നാമത് സ്‌കൂള്‍ പഠനോപകരണ വിതരണം ചെര്‍ക്കള ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ വെച്ച് കല്ലട്ര മാഹിന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു.
എം.എസ്.എഫ് കാസര്‍കോട് നിയോജക മണ്ഡലം വൈസ് പ്രസിഡന്റായിരുന്ന ബാസിത്ത് തായലിന്റെ സ്മരണാര്‍ത്ഥമാണ് പദ്ധതി നടപ്പിലാക്കി വരുന്നത്.
വിദ്യാര്‍ത്ഥികളുടെ പഠന പുരോഗതിക്കും വിദ്യാഭ്യാസ മുന്നേറ്റത്തിനും കരുത്തേകുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ സമൂഹത്തിന് മാതൃകാപരമാണെന്നും വിദ്യാഭ്യാസ മേഖലയിലെ ഇത്തരം ഇടപെടലുകള്‍ കൂടുതല്‍ ശക്തിപ്പെടേണ്ടതുണ്ടെന്നും ഉദ്ഘാടന പ്രസംഗത്തില്‍ കല്ലട്ര മാഹിന്‍ പറഞ്ഞു.
ദുബൈ കെ.എം.സി.സി ചെങ്കള പഞ്ചായത്ത് സീനിയര്‍ വൈസ് പ്രസിഡന്റ് ജി.എസ് ഇബ്രാഹിം അധ്യക്ഷത വഹിച്ചു. എം.എസ്.എഫ് ചെങ്കള പഞ്ചായത്ത് പ്രസിഡന്റ് ഉമ്മര്‍ ഖയ്യൂം ചെര്‍ക്കള സ്വാഗതം പറഞ്ഞു.
മുസ്ലിം ലീഗ് കാസര്‍കോട് ജില്ലാ പ്രവര്‍ത്തക സമിതി അംഗം മുഹമ്മദ് കുഞ്ഞി ചായിന്റടി, കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അബ്ദുല്ല കുഞ്ഞി ചെര്‍ക്കള, മുസ്ലിം ലീഗ് ചെങ്കള പഞ്ചായത്ത് ജനറല്‍ സെക്രട്ടറി ഇഖ്ബാല്‍ ചേരൂര്‍, ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഷുക്കൂര്‍ ചെര്‍ക്കള, സ്‌കൂള്‍ ഹെഡ്മിസ്ട്രസ് സുബൈദ ടീച്ചര്‍, യൂത്ത് ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി സഹീര്‍ ആസിഫ്, വാര്‍ഡ് മെമ്പര്‍ ഹാരിസ് തായല്‍, പി.ടി.എ പ്രസിഡന്റ് മുനീര്‍ പി. ചെര്‍ക്കള, എക്‌സിക്യൂട്ടീവ് അംഗങ്ങളായ കബീര്‍ ചെര്‍ക്കളം, അബ്ബാസ് ബംബ്രാണി, ഉമ്മാലി ഖാളിവളപ്പില്‍, ജുനൈദ, മദര്‍ പി.ടി.എ പ്രസിഡന്റ് സമീറ അബ്ബാസ്, ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ ട്രഷറര്‍ സലാം ചെര്‍ക്കള, യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡന്റ് ഫൈസല്‍ ചെര്‍ക്കള, ജനറല്‍ സെക്രട്ടറി സാലിഹ് എം.ഡി, കെ.എം.സി.സി ഭാരവാഹികളായ ഹബീബ് മൂല, റിസ്വാന്‍ ചേരൂര്‍, ഹനീഫ നോര്‍ത്ത്, സുമൈസ് ബദ്രിയ, എം.എസ്.എഫ് ചെങ്കള പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇബ്രാഹിം കപ്പണ എന്നിവര്‍ സംസാരിച്ചു.
ഫോട്ടോ : എം.എസ്.എഫ് ചെങ്കള പഞ്ചായത്ത് കമ്മിറ്റി ദുബൈ കെ.എം.സി.സി ചെങ്കള പഞ്ചായത്ത് കമ്മിറ്റിയുടെ സഹകരണത്തോടെ സംഘടിപ്പിച്ച ‘കൂടെ’ സ്‌കൂള്‍ കിറ്റ് വിതരണ പരിപാടി കല്ലട്ര മാഹിന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു.




