നിഷ് പക്ഷവും നീതി പൂര്‍വുമായ തെരഞ്ഞെടുപ്പിന്ബാലറ്റ് പേപ്പറിലേക്ക് തിരിച്ചു വരണം “ഐ.എന്‍ എല്‍”

കാസറകോട്:-

നിഷ് പക്ഷവും
നീതി പൂര്‍വുമായ തെരഞ്ഞെടുപ്പിനും ജനവിശ്വാസത്തിനും ബാലറ്റ് പേപ്പറിലേക്ക് തിരിച്ച് വരണമെന്ന് ഐ.എന്‍ എല്‍ കാസര്‍കോട് ജില്ലാ പ്രവര്‍ത്തകസമിതി യോഗം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനോടവശ്യപ്പെട്ടു.
നിലവിലെ ഇ വി എമ്മിനെതിരെ ഇന്ത്യയിലെ വോട്ടര്‍മാരില്‍ നിന്ന് ഉണ്ടാകുന്ന പ്രതികരണവും വിശ്വാസ കുറവും ഗൗരവമായി കാണേണ്ടതാണ്. ശാസ്ത്ര സാങ്കേതിക രംഗത്ത് ബഹുദൂരം മുന്നോട്ട് പോയ രാജ്യങ്ങള്‍ പോലും ഇപ്പോള്‍ ബാലറ്റ് പേപ്പറിലേക്ക് തിരിച്ചു വന്നിരിക്കുകയാണ്.
ഇ വി എം ഹാക്ക് ചെയ്യാനുള്ള നൂതന വിദ്യ സത്യമാണെന്നു ഇതിനകം വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നുമുണ്ട്. ആയതിനാല്‍ മുഴുവന്‍ ജനാധിപത്യ വിശ്വാസികളും രാഷ്ട്രീയപാര്‍ടികളും ഇതിനെതിരെ രംഗത്തുവരണമെന്നും യോഗം ആവശ്യപ്പെട്ടു.ആക്ടിംഗ് പ്രസിഡണ്ട്
മാട്ടുമ്മല്‍ ഹസ്സന്‍ ഹാജി അദ്ധ്യക്ഷത വഹിച്ചുസംസ്ഥാന വൈസ് പ്രസിഡണ്ട് മൊയ്തീന്‍ കുഞ്ഞികളനാട് ഉദ്ഘാടനം ചെയ്തു
സംസ്ഥാന സെകട്ടറിമാരായ
എം എ ലത്തീഫ് ,എം ഇബ്രാഹിം നാഷണല്‍ വുമന്‍സ് ലീഗ് സംസ്ഥാന ജനറല്‍ സെകട്ടറി അസീന ടീച്ചര്‍. പ്രവാസി ലീഗ് സംസ്ഥാന ട്രഷറര്‍ എന്‍.എംഅബ്ദുല്ല ,
തുടങ്ങിയവര്‍ പ്രസംഗിച്ചു
പി.കെ അബ്ദുല്‍ റഹിമാന്‍ മാസ്റ്റര്‍ . ഹനീഫ ഹാജി, കെ കെ അബ്ബാസ് എ.ജി ബഷീര്‍ , ഹനീഫ് പി. എച്ച്,മൊവ്വല്‍ കുഞ്ഞബ്ദുല്ല . സിദ്ധീഖ് ചെങ്കള , കെ സി മുഹമ്മദ് കുഞ്ഞി, അബ്ദുല്‍ റഹിമാന്‍ ആരികാടി .മൊയ്തു ഹദ്ദാദ്, കെ.എംശാഫി മേല്‍ പറമ്പ്, അബ്ദുല്‍ റഹിമാന്‍ കെ വയല്‍,ബദറുദ്ധീന്‍ കളനാട് . തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.ജില്ലാ ജനറല്‍ സെകട്ടറി അസീസ് കടപ്പുറം സ്വാഗതവും സെക്രട്ടറിശാഫി സന്തോഷ് നഗര്‍ നന്ദിയും പറഞ്ഞു,

ജില്ലാ കമ്മിറ്റി യോഗം സംസ്ഥാന വൈസ് പ്രസിഡണ്ട് മൊയ്തീന്‍ കുഞ്ഞി കളനാട് ഉദ്ഘാടനം ചെയ്യുന്നു

Scroll to Top