Saturday, December 28, 2024
Home National ആകാശയ്ക്ക് 10 ലക്ഷം പിഴ ചുമത്തി ഡിജിസിഎ; കാരണം 7 യാത്രക്കാരെ കയറ്റിയില്ല

ആകാശയ്ക്ക് 10 ലക്ഷം പിഴ ചുമത്തി ഡിജിസിഎ; കാരണം 7 യാത്രക്കാരെ കയറ്റിയില്ല

by KCN CHANNEL
0 comment

ദില്ലി: ഏഴ് യാത്രക്കാരെ വിമാനത്തില്‍ കയറ്റാതെ പോയ സംഭവത്തില്‍ ആകാശ എയറിന് 10 ലക്ഷം രൂപ പിഴ ചുമത്തി. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) ആണ് പിഴ ചുമത്തിയത്.
സെപ്തംബര്‍ 6 ന് ബെംഗളൂരു – പുനെ വിമാനത്തിലാണ് സംഭവം. രാത്രി 8.50 ന് പുറപ്പെടേണ്ടിയിരുന്നത് ആകാശയുടെ ക്യുപി 1437 വിമാനമാണ്. അറ്റകുറ്റപ്പണികള്‍ കാരണം മറ്റൊരു വിമാനം ഏര്‍പ്പെടുത്തി. ഇതില്‍ എല്ലാവര്‍ക്കും കയറാനുള്ള സൌകര്യമുണ്ടായിരുന്നില്ല. ചില സീറ്റുകള്‍ തകരാറിലായിരുന്നു. തുടര്‍ന്നാണ് ഏഴ് യാത്രക്കാര്‍ക്ക് ബോര്‍ഡിംഗ് നിഷേധിച്ചത്.
അതേ ദിവസം തന്നെ രണ്ട് മണിക്കൂറിലേറെ കഴിഞ്ഞ് 11.40ന് പുറപ്പെട്ട ഇന്‍ഡിഗോ ഫ്‌ലൈറ്റില്‍ യാത്രക്കാര്‍ക്ക് ബദല്‍ യാത്രാസൌകര്യമൊരുക്കി. പക്ഷേ നഷ്ടപരിഹാരമൊന്നും നല്‍കിയില്ല. തുടര്‍ന്നാണ് ഡിജിസിഎ ഇടപെടല്‍. ഡിജിസിഎ മാനദണ്ഡങ്ങള്‍ പ്രകാരം യാത്രക്കാര്‍ക്ക് അടിസ്ഥാന നിരക്കിന്റെ 200 ശതമാനം നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ട്.
തിരുത്താന്‍ ഡിജിസിഎ വിമാന കമ്പനിയോട് ആവശ്യപ്പെട്ടു. എന്നാല്‍ വിമാന കമ്പനിയുടെ നിയന്ത്രണത്തിനപ്പുറമുള്ള കാരണങ്ങളാലാണ് ബോര്‍ഡിംഗ് നിഷേധിക്കേണ്ടിവന്നതെന്ന് ആകാശ വാദിച്ചു. തുടര്‍ന്ന് ഡിജിസിഎ കാരണം കാണിക്കല്‍ നോട്ടീസ് അയച്ചു. അതിനു ശേഷം മാത്രമാണ് ആകാശ യാത്രക്കാര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ തയ്യാറാണെന്ന് അറിയിച്ചത്. തുടര്‍ന്ന് ഡിജിസിഎ ആകാശയ്ക്ക് 10 ലക്ഷം രൂപ പിഴ ചുമത്തി.

You may also like

Leave a Comment