Home Kasaragod കാസര്‍കോട് എരിഞ്ഞിപ്പുഴ അപകടത്തില്‍ പെട്ട മൂന്ന് കുട്ടികളുടെ മൃതദേഹം കണ്ടെത്തി.

കാസര്‍കോട് എരിഞ്ഞിപ്പുഴ അപകടത്തില്‍ പെട്ട മൂന്ന് കുട്ടികളുടെ മൃതദേഹം കണ്ടെത്തി.

by KCN CHANNEL
0 comment

കുളിക്കാനിറങ്ങി അപകടത്തില്‍ പെട്ട മൂന്ന് കുട്ടികളുടെയും മൃതദേഹം കണ്ടെത്തി. എരിഞ്ഞിപ്പുഴയിലെ സിദ്ദിഖിന്റെ മകന്‍ റിയാസ്, അഷ്‌റഫിന്റെ മകന്‍ യാസിന്‍, മജീദിന്റെ മകന്‍ സമദ് എന്നിവരാണ് മരിച്ചത്

കാസര്‍കോട് ആദൂര്‍, പൊലീസ് സ്റ്റേഷന്‍ പരിധിയിലെ എരിഞ്ഞിപ്പുഴയില്‍ കുി അപകടത്തില്‍ പെട്ട മൂന്നു കുട്ടികളൂടെയും മൃതദേഹം കണ്ടെത്തി. ഇവരില്‍ ഒരാളെ കരയ്‌ക്കെടുത്ത് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണപ്പെട്ടിരുന്നു.ളിക്കാന്‍ ഇറങ്ങ തുടര്‍ന്ന് രണ്ട് പേര്‍ക്കായി കുറ്റിക്കോലില്‍ നിന്നെത്തിയ ഫയര്‍ഫോഴ്‌സും നാട്ടുകാരും നടത്തിയ തെരച്ചിലില്‍ 2 പേരുടെ മൃതദേഹങ്ങള്‍ കൂടെ കണ്ടെത്തുകയായിരുന്നു.
എരിഞ്ഞിപ്പുഴയിലെ സിദ്ദിഖിന്റെ മകന്‍ റിയാസ് , അഷ്‌റഫിന്റെ മകന്‍ യാസിന്‍ (13), മജീദിന്റെ മകന്‍ സമദ് (13) എന്നിവരാണ് മരിച്ചത് . റിയാസിന്റെ മാതാവിനൊപ്പം കുളിക്കാന്‍ എത്തിയതായിരുന്നു കുട്ടികള്‍. മൂവരും വെള്ളത്തില്‍ മുങ്ങിത്താഴുന്നത് കണ്ട മാതാവിന്റെ നിലവിളി കേട്ട് എത്തിയ കെട്ടിട തൊഴിലാളികള്‍ ആണ് റിയാസിന്റെ മൃതദേഹം കരയ്‌ക്കെടുത്തത്. എന്നാല്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി തന്നെ റിയാസ് മരണപ്പെട്ടിരുന്നു.

സംഭവസ്ഥലം പുരാവസ്തു രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി സന്ദര്‍ശിച്ചു. മന്ത്രിയോടൊപ്പം
സി എച്ച് കുഞ്ഞമ്പു എംഎല്‍എ കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സിജി മാത്യു ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ എം ധന്യ, പി വി മിനി തുടങ്ങിയവരും ഉണ്ടായിരുന്നു. തുടര്‍ന്ന് മന്ത്രിയും എംഎല്‍എയും മറ്റു ജനപ്രതിനിധികളും മരിച്ച കുട്ടികളുടെ വീടുകളുംസന്ദര്‍ശിച്ചു

.

You may also like

Leave a Comment