Home Kerala ഇടത് MLA യുടെ മകന്‍ കഞ്ചാവുമായി പിടിയില്‍.

ഇടത് MLA യുടെ മകന്‍ കഞ്ചാവുമായി പിടിയില്‍.

by KCN CHANNEL
0 comment

കഞ്ചാവ് വലിച്ചുകൊണ്ടിരിക്കെ ഇടത് MLA യു.പ്രതിഭയുടെ മകന്‍ കനിവ് എക്‌സൈസ് പിടിയില്‍

യു പ്രതിഭ MLA യുടെ മകന്‍ കഞ്ചാവുമായി പിടിയില്‍. കനിവ് (21) ആണ് കുട്ടനാട് എക്‌സൈസ് സ്‌ക്വാഡിന്റെ പിടിയിലായത്. 90 ഗ്രാം കഞ്ചാവ് ആണ് പൊലീസ് പരിശോധനയില്‍ കണ്ടെത്തിയത്. തകഴി പാലത്തിനടിയില്‍ നിന്നാണ് പിടിയിലായത്.

കനിവും സുഹൃത്തുക്കളും മദ്യപിക്കുമ്പോഴാണ് എക്‌സൈസ് പരിശോധന നടത്തിയത്. കനിവിന്റെ അറസ്റ്റ് രേഖപ്പെടുത്തിയില്ല. കുറഞ്ഞ അളവിലുള്ള കഞ്ചാവ് ആയതുകൊണ്ട് ജാമ്യം ലഭിച്ചേക്കും.

കേരളത്തിലെ പ്രമുഖ സി.പി.ഐ.എം നേതാവും കായംകുളം നിയമസഭാ മണ്ഡലത്തില്‍ നിന്നുള്ള നിയമസഭാ സമാജികയുമാണ് അഡ്വ.യു.പ്രതിഭ. സിപിഐഎം തകഴി ഏരിയാക്കമ്മിറ്റി അംഗം, ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി അംഗം, തകഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, ആലപ്പുഴ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള പ്രതിഭ അഭിഭാഷക കൂടിയാണ്.യു പ്രതിഭ

You may also like

Leave a Comment