Home Entertainment ‘ഈ വര്‍ഷം റിലീസായത് 199 സിനിമകള്‍, വിജയിച്ചത് 26 എണ്ണം; അഭിനേതാക്കള്‍ പ്രതിഫലം കുറയ്ക്കണം’: നിര്‍മാതാക്കളുടെ സംഘടന

‘ഈ വര്‍ഷം റിലീസായത് 199 സിനിമകള്‍, വിജയിച്ചത് 26 എണ്ണം; അഭിനേതാക്കള്‍ പ്രതിഫലം കുറയ്ക്കണം’: നിര്‍മാതാക്കളുടെ സംഘടന

by KCN CHANNEL
0 comment


അഭിനേതാക്കള്‍ പ്രതിഫലം കുറയ്ക്കാന്‍ തയ്യാറാകണമെന്ന് ആവര്‍ത്തിച്ച് നിര്‍മാതാക്കളുടെ സംഘടന.

കൊച്ചി: അഭിനേതാക്കള്‍ പ്രതിഫലം കുറയ്ക്കാന്‍ തയ്യാറാകണമെന്ന് ആവര്‍ത്തിച്ച് നിര്‍മാതാക്കളുടെ സംഘടന. സിനിമകളുടെ നിര്‍മാണ ചെലവ് ചുരുക്കേണ്ട സാഹചര്യമാണ് മുന്നിലുള്ളതെന്നും പ്രതിഫലത്തില്‍ അഭിനേതാക്കള്‍ കുറവു വരുത്താത്തത് വലിയ പ്രതിസന്ധിയാണെന്നും നിര്‍മാതാക്കള്‍ ചൂണ്ടിക്കാട്ടി. പ്രതിഫലം കുറയ്ക്കുന്നതിന് പകരം കൂട്ടുകയാണ് അഭിനേതാക്കള്‍ ചെയ്യുന്നതെന്നും സംഘടന വിമര്‍ശിച്ചു.

2024 ജനുവരി മുതല്‍ ഡിസംബര്‍ വരെ തിയേറ്ററുകളില്‍ ആകെ 199 പുതിയ ചിത്രങ്ങള്‍ റിലീസ് ചെയ്തിരുന്നു. 5 പഴയകാല ചിത്രങ്ങള്‍ റീമാസ്റ്റര്‍ ചെയ്തും റിലീസ് ചെയ്തു. എന്നാല്‍ സൂപ്പര്‍ ഹിറ്റ്, ഹിറ്റ്, ആവറേജ് ഹിറ്റ് എന്നീ നിലകളില്‍ പ്രകടനം കാഴ്ചവച്ചത് വെറും 26 സിനിമകള്‍ മാത്രമാണ്. ബാക്കിയുള്ളവ തീയേറ്ററുകളില്‍ ഒരു ചലനവും സൃഷ്ടിക്കാതെ കടന്നു പോയെന്നും സംഘടന വ്യക്തമാക്കി. 24 വര്‍ഷങ്ങള്‍ക്ക് ശേഷം റീറിലീസ് ചെയ്ത ദേവദൂതന്‍ ഭേദപ്പെട്ട കളക്ഷന്‍ നേടിയിരുന്നു.

199 സിനിമകള്‍ക്കായി ആകെ 1000 കോടി മുതല്‍മുടക്കിയെന്നും സംഘടന വ്യക്തമാക്കി. 300 കോടിയുടെ ലാഭം ഉണ്ടായി. ബാക്കിയുള്ള ചിത്രങ്ങളില്‍ നിന്ന് വ്യവസായത്തിന് നഷ്ടം 700 കോടിയാണ്. വരും വര്‍ഷങ്ങളില്‍ സാമ്പത്തിക അച്ചടക്കത്തോടെ മുന്നോട്ടു പോകാന്‍ എല്ലാവരും നിര്‍മാതാക്കളുമായി സഹകരിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു. പത്രക്കുറിപ്പിലൂടെയായിരുന്നു നിര്‍മ്മാതാക്കളുടെ സംഘടനയുടെ പ്രതികരണം.

You may also like

Leave a Comment