എം എസ് എസ് കാസര്‍ഗോഡ് യൂണിറ്റ് വിഹാന്‍ കുടകളും പുസ്തകങ്ങളും നല്‍കി.

കാസര്‍ഗോഡ് എം എസ് എസ്( മുസ്ലിം സര്‍വീസ് സൊസൈറ്റി ) കാസര്‍ഗോഡ് യൂണിററ്റും എന്‍ എ ചാരിറ്റബിള്‍ ട്രസ്റ്റും സംയുക്തമായി സംഘടിപ്പിച്ച പരിപാടിയുടെ ഉദ്ഘാടനം എംഎസ്എസ് യൂണിറ്റ് പ്രസിഡന്റ് ജലീല്‍ മുഹമ്മദ് കെ ഡി എം പി പ്രസിഡണ്ട് കുഞ്ഞികൃഷ്ണന് കൈമാറി. എച്ച്‌ഐവി ബാധിതരുടെ മക്കള്‍ക്ക് കുടകളും പുസ്തകങ്ങളും നല്‍കി. കെയര്‍ &സപ്പോര്‍ട്ട് സെന്റര്‍ കോട്ടക്കണ്ണില്‍ വെച്ച് നടന്ന പരിപാടിയില്‍ എന്‍ എ ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍പേഴ്‌സണ്‍ ഹസീന അബൂബക്കര്‍ മുഖ്യാതിഥിയായിരുന്നു. യൂണിറ്റ് സെക്രട്ടറി സമീര്‍ ആമസോണിക്‌സ്. ട്രഷറര്‍ അബു മുബാറക്. ജില്ലാ ജോയിന്‍ സെക്രട്ടറി ഹനീഫ് പി എം. റഫീഖ് എസ്. ഷാഫി നെല്ലിക്കുന്ന്. തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു

Scroll to Top