ഓട്ടോ ചാര്‍ജ് വര്‍ദ്ധിപ്പിക്കുക,കാസര്‍കോട് ജില്ല ഓട്ടോറിക്ഷ മസ്ദൂര്‍ സംഘ് (ബിഎംഎസ്)


ഓട്ടോ ചാര്‍ജ് വര്‍ദ്ധിപ്പിക്കുക പെട്രോള്‍ ഉല്‍പ്പന്നങ്ങള്‍ സബ്‌സിഡി നിരക്കില്‍ ഓട്ടോ തൊഴിലാളികള്‍ക്ക് വിതരണം ചെയ്യുക പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ ജിഎസ്ടിയില്‍ ഉള്‍പ്പെടുത്താന്‍ കേരളം ശുപാര്‍ശ ചെയ്യുക , പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്ക് സംസ്ഥാനം ഏര്‍പ്പെടുത്തിയ കൂടിയ നികുതി കുറയ്ക്കുക,എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് കാസര്‍ഗോഡ് ജില്ല ഓട്ടോറിക്ഷ മസ്ദൂര്‍ സംഘ് (ബിഎംഎസ്) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാസര്‍കോട് താലൂക്ക് ഓഫീസിലേക്ക് മാര്‍ച്ചുംധര്‍ണ്ണയും സംഘടിപ്പിച്ചു. ധര്‍ണ്ണാ സമരത്തില്‍ യൂണിയന്‍ ജില്ലാ പ്രസിഡണ്ട് ശിവരാമന്‍ അധ്യക്ഷന്‍ വഹിച്ചു. ഓട്ടോറിക്ഷ മസ്ദൂര്‍ സംഘ് ജില്ലാ സെക്രട്ടറി ഭരതന്‍ കല്യാണ്‍റോഡ് ഉദ്ഘാടനം ചെയ്തു സംസാരിച്ചു. ബിഎംഎസ് ജില്ലാ സെക്രട്ടറി കെ വി ബാബു ആശംസ അര്‍പ്പിച്ചു സംസാരിച്ച പരിപാടിയില്‍ ബിഎംഎസ് ജില്ലാ ജോയിന്‍ സെക്രട്ടറി ഭാസ്‌കരന്‍ പൊയിനാച്ചി, ബിഎംഎസ് കാസര്‍ഗോഡ് മേഖല സെക്രട്ടറി ബാബുമോന്‍ ചെങ്കള,ഓട്ടോറിക്ഷ മസ്ദൂര്‍ സംഘം ജില്ലാ ഉപാധ്യക്ഷന്‍മാരായ എ കേശവ, എസ് കെ ഉമേഷ്, ദിവാകര്‍ റൈ കുമ്പള, കമലാക്ഷ ഉപ്പള, ശ്രീധര ഹൊസങ്കടി, എന്നിവര്‍ സംസാരിച്ചു. ധര്‍ണ്ണാ സമരത്തിന് ഓട്ടോറിക്ഷ മസ്ദൂര്‍ സംഘ് ബിഎംഎസ് ജില്ലാ ട്രഷര്‍ വിശ്വനാഥ ഷെട്ടി സ്വാഗതവും ,ഓട്ടോറിക്ഷ മസ്ദൂര്‍ സംഘ് ജില്ലാ ഉപാധ്യക്ഷന്‍ കുഞ്ഞിക്കണ്ണന്‍ അരയലിങ്കല്‍ നന്ദിയും പറഞ്ഞു പരിപാടി അവസാനിപ്പിച്ചു

Scroll to Top