ഫിഫ ലോകകപ്പ് പോരാട്ടങ്ങള്‍ തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രം നില്‍ക്കെ കപ്പ് ആര്‍ക്കെന്ന ചര്‍ച്ചകളിലാണ് ആരാധകര്‍. അര്‍ജന്റീന കപ്പ് നിലനിര്‍ത്തുമെന്നും ഫ്രാന്‍സ്, ജര്‍മനി, ബ്രസീല്‍, സ്‌പെയിന്‍, പോര്‍ച്ചു?ഗല്‍ വരെ കപ്പ് സ്വന്തമാക്കുമെന്ന ചര്‍ച്ചകളും പുരോ?ഗമിക്കുന്നത്. ഇതിനിടെ ജര്‍മനിയില്‍ നിന്നുള്ള ?ഗണിത ശാസ്ത്രജ്ഞനായ ജോക്കിം ക്ലെമന്റ് അമ്പരപ്പിക്കുന്ന പ്രവചനമാണ് നടത്തിയത്.
ആരാ ഈ ജോക്കിം ക്ലമന്റ്?
കഴിഞ്ഞ 3 ലോകകപ്പ് ജേതാക്കളെ കൃത്യമായി പ്രവചിച്ച ജര്‍മന്‍ ഗണിത ശാസ്ത്രജ്ഞന്‍ ജോക്കിം ക്ലമന്റ് ഇത്തവണ നെതര്‍ലന്‍ഡ്‌സ് ജയിക്കുമെന്നാണ് പ്രവചിക്കുന്നത്. ഗണിത ശാസ്ത്ര മാതൃകകളുടെ അടിസ്ഥാനത്തിലാണ് ക്ലമന്റിന്റെ പ്രവചനം. ഈ മാതൃകകള്‍ ലോകമെന്പാടുമുള്ള ഫുട്‌ബോള്‍ ആരാധകരുടെ ശ്രദ്ധയാകര്‍ഷിച്ച വ്യക്തിയാണ് ജോക്കിം ക്ലമന്റ്.
എന്തടിസ്ഥാനത്തിലാണ് പ്രവചനം?
രാജ്യങ്ങളുടെ GDP,ജനസംഖ്യ,ഫിഫ റാങ്കിങ്,ഫുട്‌ബോള്‍ സംസ്‌കാരം തുടങ്ങിയ സാന്പത്തിക സ്ഥിതിവിവരക്കണക്കുകള്‍ അടിസ്ഥാനമാക്കിയാണ് ലോകകപ്പ് വിജയികളെ ജോക്കിം ക്ലമന്റ് കണക്കാക്കുന്നത്.
2026ലെ പ്രവചനം ഇങ്ങനെ
ചരിത്രത്തിലാദ്യമായി നെതര്‍ലന്‍ഡ്‌സ് ലോകകപ്പ് കിരീടം നേടുമെന്നും ഫൈനലില്‍ നെതര്‍ലന്‍ഡ്‌സ് പോര്‍ച്ചുഗലിനെ തോല്‍പ്പിക്കുമെന്നും അദ്ദേഹം പറയുന്നു. സാന്പത്തിക മാതൃകകള്‍ ഉപയോഗിച്ച് ലോകത്തിലെ വിവിധ സംഭവങ്ങള്‍ എങ്ങനെ പ്രവചിക്കാമെന്ന് സാന്പത്തിക വിദഗ്ധന്‍ കൂടിയായ ജോക്കിം ക്ലമന്റ് പറയുന്നുണ്ട്.
മുന്‍ പ്രവചനങ്ങള്‍
2014 ബ്രസീല്‍ ലോകകപ്പില്‍ തന്റെ ജന്മനാടായ ജര്‍മനി ജയിക്കുമെന്ന പ്രവചനം കിറുകൃത്യമായി. പിന്നീട് 2018ലെ റഷ്യന്‍ ലോകകപ്പില്‍ ഫ്രാന്‍സിന്റെ വിജയവും 2022ലെ ഖത്തര്‍ ലോകകപ്പിലെ അര്‍ജന്റീനയുടെ വിജയവും ജോക്കിം ക്ലമന്റ് പ്രവചിച്ചിരുന്നു. ഇതാണ് ഇത്തവണത്തെ പ്രവചനത്തെ ശ്രദ്ധേയമാക്കിയത്.
പ്രവചനം ശരിയായാല്‍…
കിരീടയോഗമില്ലാത്ത ടീമെന്ന കളങ്കം നെതര്‍ലന്‍ഡ്‌സില്‍ നിന്ന് ഒഴിവാകും. 1974ലും 1978ലും 2010ലും കിരീടത്തിന് തൊട്ടടുത്തെത്തിയാണ് ഓറഞ്ച് പട പരാജയം രുചിച്ചത്. മേല്‍പ്പറഞ്ഞ വര്‍ഷങ്ങളില്‍ റണ്ണേഴ്‌സ് അപ്പായിരുന്നു നെതര്‍ലന്‍ഡ്‌സ്. ഈ ലോകകപ്പില്‍ ഓറഞ്ച് പടയ്ക്ക് മേല്‍ അമിതപ്രതീക്ഷയില്ലായിരുന്നു. ആ സാഹചര്യത്തിലാണ് പ്രവചനം വരുന്നത്.
ജപ്പാനും സ്വീഡനും ടുണീഷ്യയും ഉള്‍പ്പെടുന്ന ഗ്രൂപ്പ് Fലാണ് നെതര്‍ലന്‍ഡ്‌സ് മത്സരിക്കുന്നത്. സെമിയില്‍ സ്‌പെയിനെയും ഫൈനലില്‍ പോര്‍ച്ചുഗലിനെയും നെതര്‍ലന്‍ഡ്‌സ് തോല്‍പ്പിക്കുമെന്നാണ് ജോക്കിം ക്ലമന്റ് പറയുന്നത്. പ്രവചനം വലിയ സീരിയസ് ആക്കേണ്ടെന്നെന്ന് ജോക്കിം ക്ലമന്റ് തന്നെ പറയുന്നുണ്ട്. ഈ പ്രവചനം അടിസ്ഥാനമാക്കി അടുത്ത ലോക ചാന്പ്യന്‍ ആരായിരിക്കുമെന്ന് ആരെങ്കിലും പന്തയം വച്ചാല്‍ താന്‍ ഉത്തരവാദിയല്ലെന്ന ഡിസ്‌ക്ലെയിമറും ഉണ്ട്. പ്രവചനത്തിന്റെ കോണ്‍ഫിഡന്‍സ് നെതര്‍ലന്‍ഡ്‌സ് ടീമിനെ രക്ഷപ്പെടുത്തുമോയെന്ന് കണ്ടറിയണം.




