ഭാരത സെന്‍സസ് 2027 സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ക്വിസ് മത്സരം സംഘടിപ്പിച്ചു

ഭാരത് സെന്‍സസ് 2027 ന്റെ ഭാഗമായി ജില്ലാ ഭരണ സംവിധാനവും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസും സംയുക്തമായി കാസര്‍കോട് ജില്ലയിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ക്വിസ് മത്സരം സംഘടിപ്പിച്ചു. വിദ്യാനഗര്‍ കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന മത്സരം ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ ഉദ്ഘാടനം ചെയ്തു. ജില്ലയിലെ വിവിധ ഓഫീസുകളില്‍ നിന്നുള്ള ജീവനക്കാര്‍ പങ്കെടുത്ത മത്സരത്തില്‍ കാസര്‍കോട് ആര്‍ഡിഒ ഓഫീസിലെ ക്ലര്‍ക്ക് ടി.വി വൃന്ദ ഒന്നാം സ്ഥാനവും കളക്ടറേറ്റ് റവന്യൂ വകുപ്പിലെ ഓഫീസ് അറ്റന്റന്റ് ടി.വി ബീന രണ്ടാം സ്ഥാനവും നേടി. സെന്‍സസ് ജില്ലാതല മാസ്റ്റര്‍ ട്രെയിനര്‍മാരായ രാജ്കുമാര്‍, ഡോ. പി.വി ജിഷ എന്നിവര്‍ ക്വിസ്സിന് നേതൃത്വം നല്‍കി. വിജയികള്‍ക്ക് കളക്ടര്‍ സമ്മാനം വിതരണം ചെയ്തു. എ.ഡി.എം കെ.വി ശ്രുതി അധ്യക്ഷത വഹിച്ചു.
ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം.മധുസൂദനന്‍, അസിസ്റ്റന്റ് എഡിറ്റര്‍ എ.പി ദില്‍ന,അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എസ്.ചിലങ്ക കളക്ടറേറ്റിലെ സെന്‍സസുമായി ബന്ധപ്പെട്ട ചുമതലയുള്ള ഉദ്യോഗസ്ഥര്‍, മറ്റു വകുപ്പ് ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു.

Scroll to Top