കാസര്‍കോട്: പാരമ്പര്യവും നൂതനവുമായ വിവിധ ചക്ക ഉല്‍പ്പന്നങ്ങളും ഔഷധഗുണവും പൊതുജനങ്ങളില്‍ എത്തിക്കുന്നതിന് ചക്ക ഫെസ്റ്റ് ഒരുക്കി കാസര്‍കോട് നഗരസഭ കുടുംബശ്രീ സി ഡി എസ്. എഫ് എന്‍ എച് ഡബ്ല്യൂ ന്റെ ഭാഗമായാണ് ചക്ക ഫെസ്റ്റ് സംഘടിപ്പിച്ചത്. നഗരസഭ സി ഡി എസ് ഹാളില്‍ നടന്ന ചക്ക ഫെസ്റ്റ് നഗരസഭ ചെയര്‍പേഴ്‌സണ്‍ ഷാഹിന സലീം ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍പേഴ്‌സണ്‍ കെ.എം ഹനീഫ് അധ്യക്ഷത വഹിച്ചു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ മെഹ്‌റുന്നിസ ഹമീദ്, ജാഫര്‍ കമാല്‍, കൗണ്‍സിലര്‍മാരായ ഷാഹിദ യൂസഫ്, നൈമുന്നിസ്സ, അര്‍ഷീന സുബൈര്‍, സുമയ്യ അഷ്‌റഫ്, മെമ്പര്‍ സെക്രട്ടറി നാരായണ നായക്ക് എന്നിവര്‍ സംബന്ധിച്ചു. സി ഡി എസ് വൈസ് ചെയര്‍പേഴ്‌സണ്‍ ദേവയാനി സ്വാഗതവും എം ഇ കണ്‍വീനര്‍ സുലോചന നന്ദിയും പറഞ്ഞു. സി ഒ അര്‍ച്ചന, അക്കൗണ്ടന്റ് പ്രിയ കമ്മ്യൂണിറ്റി കൗണ്‍സിലര്‍ സന്ധ്യ , സപ്പോര്‍ട്ടിങ് ടീം അംഗങ്ങള്‍, കണ്‍വീനര്‍മാര്‍, കുടുംബശ്രീ സി.ഡി.എസ്, എ.ഡി.എസ്, അയല്‍ക്കൂട്ട അംഗങ്ങള്‍, പൊതുജനങ്ങള്‍ തുടങ്ങി നിരവധി ആളുകള്‍ പങ്കാളികളായി. ചക്ക കറി, ചക്കപ്പുഴുക്ക്, പായസം, അട, ഹല്‍വ, വട, ചക്ക ബിരിയാണി, കട്‌ലറ്റുകള്‍, പുഡ്ഢിങ്, മിഠായി, ചക്ക കുരു വിഭവങ്ങള്‍, ചക്ക അടിസ്ഥാനമാക്കിയുള്ള കേക്കുകള്‍, കുക്കികള്‍ എന്നിവ പോലുള്ള പരമ്പരാഗതവും ആധുനികവുമായ ഇനങ്ങള്‍ ആണ് പ്രദര്‍ശിപ്പിച്ചത്.
വൈവിധ്യമാര്‍ന്ന ചക്ക വിഭവങ്ങള്‍ ഒരുക്കി കാസര്‍കോട് നഗരസഭ കുടുംബശ്രീ സി.ഡി.എസിന്റെ ”ചക്ക ഫെസ്റ്റ്”




