കാസറഗോഡ്:* ജില്ലയെ ലഹരിമുക്തമാക്കാന്‍ പോലീസ് നടത്തുന്ന ‘ഓപ്പറേഷന്‍ തൂഫാന്‍’ പദ്ധതിയില്‍ ലഹരിമാഫിയക്ക് കനത്ത പ്രഹരം. വ്യാവസായിക അളവിലുള്ള (Commercial Quantity) മാരക രാസലഹരിയായ MDMA യുമായി കര്‍ണാടക സ്വദേശിയായ യുവാവിനെ ബേക്കല്‍ പോലീസ് സംഘം അതീവ സാഹസികമായി പിടികൂടി.കര്‍ണാടക ദക്ഷിണ കന്നഡ ബണ്ട്വാള്‍ താലൂക്കിലെ കൊഡപദവ് സ്വദേശി ഷംസുദ്ദീന്‍ (38) ആണ് പോലീസിന്റെ പിടിയിലായത്.
ഇന്നലെ (11.06.2026) രാവിലെ 11.50-ഓടെ ഉദുമ സ്റ്റേറ്റ് ഹൈവേയ്ക്ക് സമീപമുള്ള ഗ്രാമപഞ്ചായത്ത് പൊതു കക്കൂസിന് മുന്നില്‍ വെച്ചാണ് നാടകീയമായ അറസ്റ്റ് നടന്നത്. സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ട പ്രതിയെ പോലീസ് സംഘം വളയുകയായിരുന്നു. തുടര്‍ന്ന് നടത്തിയ വിശദമായ പരിശോധനയിലാണ് കവറിലാക്കി വില്‍പനയ്ക്കായി സൂക്ഷിച്ച 10.72 ഗ്രാം മാരക ലഹരിമരുന്നായ MDMA കണ്ടെടുത്തത്. ലഹരിമരുന്നിന് പുറമെ ഇയാളില്‍ നിന്നും മൊബൈല്‍ ഫോണുകളും പണവും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.
ഉച്ചയ്ക്ക് 12.35-ഓടെ അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിക്കെതിരെ ബേക്കല്‍ പോലീസ് സ്റ്റേഷനില്‍ Cr. No 383/2026 u/s 22(c) of NDPS Act പ്രകാരം (വ്യാവസായിക അളവില്‍ മയക്കുമരുന്ന് കൈവശം വെക്കല്‍) കേസ് രജിസ്റ്റര്‍ ചെയ്യുകയും പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യുകയും ചെയ്തു.
ലഹരിവേട്ട നടത്തിയ പോലീസ് സംഘം:
ബേക്കല്‍ ഇന്‍സ്‌പെക്ടര്‍ *ശ്രീ. അനില്‍ കുമാര്‍ എം.കെ-യോടൊപ്പം സ്‌പെഷ്യല്‍ സ്‌ക്വാഡിലെ *SCPO ധനേഷ്, ഡ്രൈവര്‍ SCPO സജേഷ്, CPO ശ്രീലാലന്‍ എന്നിവരും പങ്കെടുത്തു. വരും ദിവസങ്ങളിലും പരിശോധനകള്‍ തുടരും




