മൊഗ്രാല്‍: മൊഗ്രാല്‍ ദേശീയവേദി സംഘടിപ്പിച്ച നിയമസഭാ തെരഞ്ഞെടുപ്പ് പ്രവചന മത്സര വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. സംസ്ഥാനത്തെ ഉജ്ജ്വല പോരാട്ടം നടന്ന 30 മണ്ഡലങ്ങളിലെ വിജയികള്‍,ഓരോ മുന്നണികള്‍ക്ക് ലഭിക്കുന്ന സീറ്റുകള്‍,പുതിയ മുഖ്യമന്ത്രി എന്നിവ പ്രവചിക്കാനായിരുന്നു മത്സരം. വിജയികളായ അഹ്‌മദലി മരുതടുക്കം,ഷമീമ ഹമീദ് കാവില്‍ പ്രോത്സാഹന സമ്മാനത്തിന് അര്‍ഹരായ അബ്ദുല്ല ഗ്രീന്‍പീസ്,അമീന ലിയ എന്നിവര്‍ക്കാണ് സമ്മാനങ്ങള്‍ വിതരണം ചെയ്തത്.
കേരള സന്തോഷ് ട്രോഫി താരം എം. എല്‍ അബൂബക്കര്‍ ദില്‍ഷാദ്, ദേശീയവേദി ഗള്‍ഫ് പ്രതിനിധി പി.വി അന്‍വര്‍,റൗഫ് ഇറ്റാലിയന്‍,സെഡ്. എ മൊഗ്രാല്‍ എന്നിവര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു.
പ്രസിഡണ്ട് എ.എം സിദ്ദീഖ് റഹ്‌മാന്‍ അധ്യക്ഷത വഹിച്ചു. ഗള്‍ഫ് കമ്മിറ്റി അംഗം എ. കെ ഷംസുദ്ദീന്‍ ഉദ്ഘാടനം ചെയ്തു.എം മാഹിന്‍ മാസ്റ്റര്‍, സി. എം ഹംസ, ടി.കെ അന്‍വര്‍,ഹമീദ് കാവില്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ജനറല്‍ സെക്രട്ടറി മുഹമ്മദ് കുഞ്ഞി ടൈല്‍സ് സ്വാഗതവും ട്രഷറര്‍ എം.എ അബൂബക്കര്‍ സിദ്ദീഖ് നന്ദിയും പറഞ്ഞു.
ഫോട്ടോ:മൊഗ്രാല്‍ ദേശീയവേദി സംഘടിപ്പിച്ച നിയമസഭാ തെരഞ്ഞെടുപ്പ് പ്രവചന മത്സര വിജയികള്‍ക്ക് സന്തോഷ് ട്രോഫി താരം എം എല്‍ അബൂബക്കര്‍ ദില്‍ഷാദ്,ദേശീയ വേദി ഗള്‍ഫ് പ്രതിനിധി പി.വി അന്‍വര്‍ എന്നിവര്‍ സമ്മാനം വിതരണം ചെയ്യുന്നു.




