40 ക്ലബ്ബുകള്‍ക്ക് ആവശ്യപ്പെട്ടതനുസരിച്ച് കളി ഉപകരണങ്ങള്‍; കാസര്‍കോട് നഗരസഭയുടെ ”സ്‌പോര്‍ട്‌സ് കിറ്റ്” വിതരണം ശ്രദ്ധേയമായി

കാസര്‍കോട്: കാസര്‍കോട് നഗരസഭ 2025-26 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കിയ ക്ലബ്ബുകള്‍ക്കുള്ള സ്‌പോര്‍ട്‌സ് കിറ്റ് വിതരണം ശ്രദ്ധേയമായി. തിരഞ്ഞെടുക്കപ്പെട്ട 40 ക്ലബ്ബുകള്‍ക്കാണ് അവര്‍ ആവശ്യപ്പെട്ടതനുസരിച്ച് കളി ഉപകരണങ്ങളുടെ കിറ്റുകള്‍ നല്‍കിയത്.
കാസര്‍കോട് നഗരസഭ കോണ്‍ഫറന്‍സ് ഹാളില്‍ വെച്ച് നടന്ന പരിപാടി നഗരസഭ ചെയര്‍പേഴ്‌സണ്‍ ഷാഹിന സലീം ഉദ്ഘാടനം ചെയ്തു. നഗരസഭ വൈസ് ചെയര്‍മാന്‍ കെ.എം ഹനീഫ് അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ കലാ കായിക സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ വിദ്യശ്രീ എന്‍ ആര്‍ സ്വാഗതം പറഞ്ഞു.
വികസന സ്ഥിരം സമിതി ചെയര്‍പേഴ്‌സണ് സമീന മുജീബ്, ആരോഗ്യ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്
മെഹറുന്നിസ ഹമീദ്, മരാമത്ത് സ്ഥിരം സമിതി ചെയര്‍മാന്‍ ജാഫര്‍ കമാല്‍, കാസര്‍കോട് നഗരസഭ സെക്രട്ടറി ഷാജു പി ബി എന്നിവര്‍ സംസാരിച്ചു. യോഗ ഡോക്ടര്‍ പ്രതിഭ യോഗ പരിശീലന ക്ലാസിന് നേതൃത്വം നല്‍കി. സ്‌പോര്‍ട്‌സ് ആയുര്‍വേദ ഡോക്ടര്‍ ജ്യോതി രാഗ സംസാരിച്ചു. പരിപാടിയില്‍ കാസര്‍കോട് നഗരസഭ യൂത്ത് കോര്‍ഡിനേറ്റര്‍ ജസീല്‍ തുരുത്തി നന്ദി പറഞ്ഞു.

Scroll to Top