ഭക്ഷ്യസുരക്ഷാ ദിനം വിപുലമായി ആചരിച്ചു

പ്രശ്നങ്ങളില്‍ നിന്ന് പരിഹാരങ്ങളിലേക്ക് എന്ന പ്രമേയത്തില്‍ ലോകാരോഗ്യ സംഘടനയുടെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന ലോക ഭക്ഷ്യസുരക്ഷാ ദിനം കാസര്‍കോട് ജില്ലാ ഭക്ഷ്യസുരക്ഷാ വകുപ്പ് വിവിധ പരിപാടികളോടെ ആചരിച്ചു. കാസര്‍കോട് പെഡലേഴ്സ് ക്ലബ്ബിന്റെ സഹകരണത്തോടെ കാഞ്ഞങ്ങാട്ട് നടന്ന സൈക്ലോത്തണ്‍ കാഞ്ഞങ്ങാട് റെവന്യൂ ഡിവിഷണല്‍ ഓഫീസര്‍ കെ.ആര്‍ മനോജ് ഫ്‌ളാഗ് ഓഫ് ചെയ്തു. കാസര്‍കോട് കളക്ടറേറ്റ് മിനി കോണ്‍ഫെറന്‍സ് ഹാളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി ക്വിസ്, പെയിന്റിംഗ് മത്സരങ്ങള്‍ സംഘടിപ്പിച്ചു.

ജില്ലാ പ്ലാനിങ്ങ് ഓഫീസ് ഹാളില്‍ ഷിഗല്ലോസിസ് ഡിബാക്കിള്‍ എന്ന വിഷയത്തില്‍ നടന്ന പാനല്‍ ചര്‍ച്ചയിലും സെമിനാറിലും കാസര്‍കോട് ജില്ലാ ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍ സംഗീത് എസ്. മോഡറേറ്ററായിരുന്നു. ഡെപ്യൂട്ടി ഡി.എം.ഒ ഡോ.അജയ് രാജന്‍, സി.പി.സി.ആര്‍.ഐ. സയന്റിസ്റ്റ് ഡോ.ഹിമ ജോണ്‍, റിട്ട.ഭക്ഷ്യസുരക്ഷാ ഡെപ്യൂട്ടി കമ്മീഷണര്‍ പ്രദീപ് കുമാര്‍ വി.കെ, കേരള ഹോട്ടല്‍ ആന്‍ഡ് റെസ്റ്റോറന്റ് അസോസിയേഷന്‍ കാസര്‍കോട് ജില്ലാ സെക്രട്ടറി ബിജു ചുള്ളിക്കര, ബേക്കേര്‍സ് അസോസിയേഷന്‍ കാസര്‍കോട് ജില്ലാ സെക്രട്ടറി അജിത്ത് എന്നിവര്‍ പാനലിസ്റ്റുകളായി. റൂക്കോ പദ്ധതിയെക്കുറിച്ചുള്ള സെമിനാറിന് നോഡല്‍ ഭക്ഷ്യസുരക്ഷാ ഓഫീസര്‍ ഡോ.ആദിത്യന്‍ പി.ബിയും നേതൃത്വം നല്‍കി.

Scroll to Top