എംഎസ്എസ് വനിതാ വിംഗ് കാസര്‍ഗോഡ് യുണീറ്റ് മാലിക് ദിനാര്‍ ഓര്‍ഫനേജിലെ കുട്ടികള്‍ക്ക് കുടകള്‍ നല്‍കി.

കാസര്‍ഗോഡ് എംഎസ്എസ് (മുസ്ലിം സര്‍വീസസ് സൊസൈറ്റി) വനിതാ വിംഗ് കാസര്‍ഗോഡ് യൂണിറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കാരുണ്യ പ്രവര്‍ത്തനത്തിന്റെ ഭാഗമായി കാസര്‍ഗോഡ് മാലിക് ദീനാര്‍ ഓര്‍ഫനേജിലെ കുട്ടികള്‍ക്കുള്ള കുടകള്‍ നല്‍കി.

വനിത വിങ്ങ് പ്രസിഡന്റ് സാബിറ എവറസ്റ്റ് കുട്ടികള്‍ക്കുള്ള കുടകള്‍ മാലിക് ദിനാര്‍ ഓര്‍ഫനേജ് സെക്രട്ടറി ടി. എ. ഷാഫിക് കൈമാറി.
ഓര്‍ഫനേജ് പ്രിന്‍സിപ്പല്‍ ഇബ്രാഹിം മുസ്ലിയാര്‍ പ്രാര്‍ത്ഥന നടത്തി.
യൂണിറ്റ് പ്രസിഡണ്ട് ജലീല്‍ മുഹമ്മദ് ആശംസ പ്രസംഗ വും, ഓര്‍ഫനേജ് മാനേജര്‍ ഹസൈനാര്‍ തളങ്കര നന്ദി യും പറഞ്ഞു.
പരിപാടിയില്‍ വനിത വിങ് ട്രഷറര്‍ സാഹിറ വിന്നര്‍, യൂണിറ്റ് സെക്രട്ടറി സമീര്‍ അമസോണിക്‌സ്, ട്രഷറര്‍ അബു മുബാറക്,
എം എസ് എസ് ജില്ലാ ഭാരവാഹികളായ ഹനീഫ് പി എം , നാസര്‍ ചെമ്മനാട്, റഫീക്ക് എസ്, യൂസഫ് തളങ്കര, ഓര്‍ഫനേജ് അധ്യായാപകരും ,
വിദ്യാര്‍ത്ഥികളും സംബന്ധിച്ചു

Scroll to Top