ജൂണ്‍ 14 ലോകരക്തദാന ദിനംകെ എം സി സി രക്തദാന ക്യാമ്പ്


സങ്കടിപ്പിച്ചു നിരവധി പേര് രക്തദാനം ചെയ്തു

ലോക രക്തദാന ദിനത്തോടനുബന്ധിച്ച് ദുബൈ കെ.എം.സി.സി കാസര്‍ഗോഡ് ജില്ലാ കമ്മിറ്റി കൈന്‍ഡ്നസ് ബ്ലഡ് ഡൊണേഷന്‍ ടീമിന്റെ സഹകരണത്തോടെ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

രക്തദാന ക്യാമ്പ് ദുബൈ കെ.എം.സി.സി ജനറല്‍ സെക്രട്ടറി യഹ്യ തളങ്കര ഉദ്ഘാടനം ചെയ്തു.

ദുബായ് സമൂഹത്തിന് ജീവന്റെ കരുതലാകാന്‍ കൂട്ടായ രക്തദാന ക്യാമ്പുകള്‍ക്ക് സാധിക്കും: യഹ്യ തളങ്കര
കൂട്ടായ രക്തദാന ക്യാമ്പുകള്‍ സമൂഹത്തില്‍ വലിയ ബോധവല്‍ക്കരണവും ജീവന്‍ രക്ഷിക്കുന്നതില്‍ നിര്‍ണായക പങ്കും വഹിക്കുന്നുവെന്ന് രക്തദാന രംഗത്ത് കെ.എം.സി.സി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ജില്ലാ പ്രസിഡന്റ് സലാം കന്യപ്പാടി അധ്യക്ഷത വഹിച്ചു.ആക്ടിങ് ജനറല്‍ സെക്രട്ടറി സുബൈര്‍ കുബണൂര്‍ സ്വാഗതം പറഞ്ഞു
സി എച് സെന്റര്‍ ചെയര്‍മാന്‍ കരീം കോളിയാട് മുഖ്യാതിഥിയായി. പങ്കെടുത്തു

പരിപാടിയില്‍ സമീര്‍ ബെസ്റ്റ് ഗോള്‍ഡ്, അബ്ദുള്ള ആറങ്ങാടി, അഫ്‌സല്‍ മെട്ടമ്മല്‍, ഡോ. ഇസ്മായില്‍ മൊഗ്രാല്‍ സി എച് നൂറുദ്ദീന്‍ കാഞ്ഞങ്ങാട് ,
ശിഹാബ് തെരുവത് .എന്നിവര്‍ പ്രസംഗിച്ചു

ജില്ലാ ഭാരവാഹികളായ സുബൈര്‍ അബ്ദുല്ല, കെ പി അബ്ബാസ് കളനാട്,
ഹസ്സൈനാര്‍ ബീജന്തടുക്ക, ഫൈസല്‍
മൊഹ്‌സിന്‍, അഷ്റഫ് ബായാര്‍, സിദ്ദിഖ് ചൗക്കി, ബഷീര്‍ പാറപ്പള്ളി, കൈന്‍ഡ്നസ് ഗ്രൂപ്പ് പ്രതിനിധി ശിഹാബ് തെരുവത്ത് തുടങ്ങിയവര്‍ നേത്രത്വം നല്‍കി

ജില്ലാ മണ്ഡലം പഞ്ചായത്ത് മുനിസിപ്പല്‍ ഭാരവാഹികള്‍ ,കെ എം സി സി ഹാപ്പ്പിനെസ്സ് ടീം അംഗങ്ങള്‍ ഉള്‍പ്പെടെ നിരവധി സന്നദ്ധ പ്രവര്‍ത്തകര്‍ രക്തദാനത്തില്‍ പങ്കാളികളായി

കഴിഞ്ഞ കാലങ്ങളില്‍ നടത്തിയ രക്തദാന ക്യാമ്പിന് സുബൈ ഹെല്‍ത്തിന്റെ നിരവധി തവണ പ്രശംസ പത്രം ലഭിച്ചിട്ടുണ്ട്

Scroll to Top