കാസറഗോഡ് : കുവൈത്ത് കെഎംസിസി കാസറഗോഡ് മണ്ഡലം കമ്മിറ്റി ബദ്ര്‍ മെഡിക്കല്‍ സെന്ററുമായി സഹകരിച്ചു നടത്തിയ റമദാന്‍ ക്വിസ് സീസണ്‍ 6 ന്റെ നാട്ടിലെ വിജയികള്‍ക്കുള്ള സമ്മാന വിതരണം മുസ്ലിം ലീഗ് മണ്ഡലം പ്രസിഡന്റ് മാഹിന്‍ കേളോട്ട് ന്റെ അധ്യക്ഷതയില്‍ കല്ലട്ര മാഹിന്‍ എം.എല്‍.എ ഉല്‍ഘാടനം ചെയ്തു
മുസ്ലിം ലീഗ് കാസറഗോഡ് മുനിസിപ്പല്‍ കമ്മിറ്റി ഓഫീസ് ഹാളില്‍ നടന്ന ചടങ്ങില്‍ നാട്ടിലെ 30 ദിവസത്തെ വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു മുസ്ലിം ലീഗ് മണ്ഡലം ജന. സെക്രട്ടറി ടി.എം ഇക്ബാല്‍, മുസ്ലിം ലീഗ് മുനിസിപ്പല്‍ പ്രസിഡന്റ് കെ.എം ബഷീര്‍,മുനിസിപ്പല്‍ ചെയര്‍പേര്‍സന്‍ ഷാഹിന സലീം,കെഎംസിസി സംസ്ഥാന ഉപദേശക സമിതി അംഗം ഇസ്മായില്‍ ബെവിഞ്ച എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു
കെഎംസിസി, നേതാകളായ മുസ്തഫ ചെമ്‌നാട്, മിയാദ് തളങ്കര എന്നിവര്‍ നേത്രത്വം നല്‍കി കാസറഗോഡ് മണ്ഡലം ജന. സെക്രട്ടറി നവാസ് പള്ളിക്കാല്‍ സ്വാഗതവും, അന്‍സാര്‍ നെല്ലിക്കട്ട നന്ദിയും പറഞ്ഞു




