കാസര്‍കോട്: സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ മാനദണ്ഡങ്ങളില്‍ ഇളവ് വരുത്തണമെന്നാവശ്യപ്പെട്ട് കാസര്‍കോട് മുനിസിപ്പല്‍ മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി കെ.എം ഷാജിക്ക് നിവേദനം നല്‍കി. നിലവിലെ മാനദണ്ഡമനുസരിച്ച് വീടുകളില്‍ എ.സി ഉള്ളവരുടെയും വീടിന്റെ വിസ്തീര്‍ണ്ണം രണ്ടായിരം സ്‌ക്വയര്‍ ഫീറ്റ് ഉള്ളവരുടെയും പെന്‍ഷന്‍ അപേക്ഷ തള്ളുകയാണ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ചെയ്യുന്നത്. ഇത് യാതൊരു വരുമാന മാര്‍ഗ്ഗവും ഇല്ലാത്ത വിധവകളെ അടക്കം ബാധിക്കുകയാണ്. എ.സിയുടെ കാര്യത്തില്‍ ഇളവ് നല്‍കുന്ന കാര്യം ആലോചനയിലുണ്ടെന്നും വീടിന്റെ വിസ്തീര്‍ണ്ണത്തില്‍ കൂടുതല്‍ പഠിച്ച് തീരുമാനം കൈക്കൊള്ളുമെന്നും മന്ത്രി യൂത്ത് ലീഗ് നേതാക്കളെ അറിയിച്ചു. മുനിസിപ്പല്‍ പ്രസിഡന്റ് മുസമ്മില്‍ ഫിര്‍ദൗസ് നഗര്‍, ജനറല്‍ സെക്രട്ടറി അനസ് കണ്ടത്തില്‍, സഹഭാരവാഹികളായ നിയാസ് ചേരങ്കൈ, താജു ബെല്‍ക്കാട്, ശാക്കിര്‍ ബെദിര തുടങ്ങിയവരുടെ സംഘമാണ് നിവേദനം നല്‍കിയത്.
സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ മാനദണ്ഡങ്ങളില്‍ ഇളവ് വരുത്തണം; കാസര്‍കോട് മുനിസിപ്പല്‍ മുസ്ലിം യൂത്ത് ലീഗ് മന്ത്രി കെ.എം ഷാജിക്ക് നിവേദനം നല്‍കി




