ട്വന്റി 20 ലോകകപ്പിലും ഇന്ത്യയും പാകിസ്താനും ഒരേ ഗ്രൂപ്പില്‍?; വേദി കൊളംബോ

അടുത്ത വര്‍ഷം ആദ്യം ഫെബ്രുവരി-മാര്‍ച്ച് മാസങ്ങളിലായി നടക്കുന്ന ട്വന്റി 20 ലോകകപ്പിലും ഇന്ത്യയും പാകിസ്താനും ഒരേ ഗ്രൂപ്പിലെന്ന് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ വര്‍ഷം മെയിലുണ്ടായ ഇന്ത്യ-പാകിസ്താന്‍ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ഐസിസി ടൂര്‍ണമെന്റുകളില്‍ ഇരുടീമകളും ഒരേ ?ഗ്രൂപ്പില്‍ മത്സരിക്കുന്നത് ഒഴിവാക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. മത്സരത്തിന് നിഷ്പക്ഷ വേദിമെന്ന് ആവശ്യമുള്ളതിനാല്‍ കൊളംബോയില്‍ വെച്ചായിരിക്കും മത്സരം നടക്കുക.

ട്വന്റി 20 ലോകകപ്പിലെ നിലവിലെ ചാംപ്യന്മാരായ ഇന്ത്യയുടെ ആദ്യ മത്സരം ഫെബ്രുവരി എട്ടിനാണ്. നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ യുഎസ്എയാണ് ഇന്ത്യയുടെ എതിരാളികള്‍. നമീബിയ, നെതര്‍ലാന്‍ഡ്‌സ് ടീമുകളാണ് ഇന്ത്യയുടെ ?ഗ്രൂപ്പിലെ മറ്റ് ടീമുകള്‍.

ഫെബ്രുവരി ഏഴിന് ആരംഭിക്കുന്ന ട്വന്റി 20 ലോകകപ്പിന് ഇന്ത്യയും ശ്രീലങ്കയുമാണ് ആതിഥേയത്വം വഹിക്കുക. മാര്‍ച്ച് എട്ട് വരെ ടൂര്‍ണമെന്റ് നീളും. 2016ന് ശേഷം ഇതാദ്യമായാണ് ട്വന്റി 20 ലോകകപ്പ് മത്സരങ്ങള്‍ക്ക് ഇന്ത്യ ആതിഥേയരാകുന്നത്. ഇന്ത്യയില്‍ കളിക്കില്ലെന്ന പാകിസ്താന്റെ നിലപാടാണ് ശ്രീലങ്കയിലും ലോകകപ്പ് മത്സരങ്ങള്‍ക്ക് വേദിയൊരുങ്ങാന്‍ കാരണം. ആദ്യമായാണ് ഏഷ്യലെ രണ്ട് രാജ്യങ്ങള്‍ ട്വന്റി 20 ലോകകപ്പിന് ഒരുമിച്ച് ആതിഥേയത്വം വഹിക്കാനൊരുങ്ങുന്നത്.

Scroll to Top