കാസര്‍ഗോഡ് തിരഞ്ഞെടുപ്പ് ഹരിത ചട്ട ബോധവത്കരണ പരിപാടി തടഞ്ഞ സംഭവം. എസ് ഡി പി ഐ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ കണ്ടാലറിയുന്ന 50 പേര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്. രണ്ട് എസ് ഡി പി ഐ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ കസ്റ്റഡിയില്‍.
പ്രതികള്‍ സമൂഹത്തില്‍ വര്‍ഗീയ ലഹള ഉണ്ടാക്കാന്‍ ബോധപൂര്‍വം ശ്രമിച്ചെന്ന് FIR. ജുമാ നിസ്‌കാര സമയത്ത് പരിപാടി നടത്താന്‍ അനുവദിക്കില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു അതിക്രമം. ലഹരി, അടിപിടി കേസുകളില്‍ പ്രതികളായവരാണ് പ്രശ്‌നമുണ്ടാക്കിയതെന്ന് പൊലീസ്. FIR ന്റെ പകര്‍പ്പ് 24 ന് ലഭിച്ചു.
ശുചിത്വ മിഷന്റെ തെരഞ്ഞെടുപ്പ് ഹരിത ചട്ടം നടപ്പിലാക്കാനുള്ള ബോധവല്‍ക്കരണ പരിപാടിയാണ് തടഞ്ഞത്. ഉളിയത്തടുക്ക ടൗണില്‍ വച്ചാണ് കുടുംബശ്രീ പ്രവര്‍ത്തകര്‍ അവതരിപ്പിച്ച ഫ്‌ലാഷ് മോബ് ഒരു സംഘം ആളുകള്‍ തടഞ്ഞത്. ജുമ സമയത്ത് പരിപാടി നടത്താന്‍ അനുവദിക്കില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു വനിതകള്‍ ഉള്‍പ്പെടെയുള്ള സംഘത്തിന് നേരെ ആക്രമണം.




