കാലവര്‍ഷക്കെടുതി സംബന്ധിച്ച് കാഞ്ഞങ്ങാട് മണ്ഡലത്തിലെ ജനപ്രതിനിധികളുടെയും വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ മാരുടെയും യോഗം ചേര്‍ന്നു. ഹോസ്ദുര്‍ഗ്ഗ് താലൂക്ക് ഓഫീസ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യെഗത്തില്‍ വിവിധ പ്രദേശങ്ങളിലെ കാലവര്‍ഷത്തെ തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്തു. ഗോവിന്ദന്‍ പള്ളിക്കാപ്പില്‍ എം.എല്‍.എ അധ്യഷത വഹിച്ചു. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സുജാത പരപ്പ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി.കെ ദീപ, കാഞ്ഞങ്ങാട് നഗരസഭ വൈസ് ചെയര്‍പേഴ്സണ്‍ ലത ബാലകൃഷ്ണന്‍, കിനാനൂര്‍ കരിന്തളം പഞ്ചായത്ത് പ്രസിഡന്റ് എം.രാജന്‍, അജാനൂര്‍ പഞ്ചായത്ത് പ്രസിഡന്റ് വി.വി തുളസി, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഹോസ്ദുര്‍ഗ്ഗ് അഡീഷണല്‍ തഹസില്‍ദാര്‍ എം.പി ഷാനിജ് സ്വാഗതം പറഞ്ഞു.
കാലവര്‍ഷക്കെടുതി; അവലോകന യോഗം ചേര്‍ന്നു




